ലോകകപ്പ് നേടിത്തന്നവനാണ്, രാഹുല്‍ ദ്രാവിഡിന് ഭാരതരത്‌ന നല്‍കണം; ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസം
2024 ലോകകപ്പ് നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ പ്രധാന പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് മിഡ് ഡേയിലെഴുതിയ കോളത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.
‘വിജയത്തിന് ശേഷം സ്വാഭാവികമായും എല്ലാ ശ്രദ്ധയും കളിക്കാരിലേക്കാണ് ചെന്നെത്തിയത്. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ച മറ്റ് പലരും അവിടെയുണ്ടായിരുന്നു. പകരം വെക്കാന്‍ മറ്റാരെക്കൊണ്ടും സാധിക്കാത്ത രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സപ്പോര്‍ട്ട് സ്റ്റാഫുകളായിരുന്നു അത്,’ ഗവാസ്‌കര്‍ എഴുതി.
‘ഇന്ത്യന്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അത് അദ്ദേഹം അര്‍ഹിക്കുന്നു. മികച്ച താരം, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍.
വിജയം എന്നത് അത്രത്തോളം മഹത്തരമായ ഒരു സമയത്ത് വെസ്റ്റ് ഇന്‍ഡീസിലെത്തി എവേ സീരീസ് വിജയിപ്പിച്ച നായകന്‍, ഇതിന് പുറമെ ഇംഗ്ലണ്ടിലും വിജയിച്ചു. ഇംഗ്ലണ്ട് മണ്ണില്‍ ടെസ്റ്റ് സീരീസ് വിജയിക്കുന്ന മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അദ്ദേഹം.
കളിക്കാരെ വാര്‍ത്തെടുക്കുന്ന മികച്ച ഗ്രൂമര്‍, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പിരീശീലകനുമായി.