ട്രോഫി നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫൈനലില്‍ കാണിച്ച തെറ്റുകള്‍ അംഗീകരിക്കുക: സുനില്‍ ഗവാസ്‌ക്കര്‍
നവംബര്‍ 19ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടന്ന 2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ലീഗ് മത്സരങ്ങളിലും സെമി ഫൈനലിലും തുടര്‍ച്ചയായ വിജയം നേടിയ ഇന്ത്യക്ക് ഫൈനലില്‍ പരജയപ്പെട്ടത് ഏവരെയും വിഷമത്തിലാക്കിയിരുന്നു.
തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഇന്ത്യക്ക് തങ്ങളുടെ മൂന്നാം ലോകകപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലായിതുന്നു. 45 ദിവസങ്ങളിലായി ലോകകപ്പില്‍ മികച്ച ബ്രാന്‍ഡ് ആയി കളിച്ചിട്ടും ഒരേ ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങി ഇന്ത്യയുടെ സ്വപ്നം തകര്‍ന്നതിന്റെ പിഴവുകളില്‍ നിന്നും പഠിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ കരുതുന്നത്.
‘ഒരു ട്രോഫി നേടണമെങ്കില്‍ ഇന്ത്യ ഫൈനലില്‍ വരുത്തിയ ചില പിഴവുകള്‍ അംഗീകരിക്കേണ്ടി വരും. കൂടുതല്‍ ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് ഒരു കാര്യമാണ്, എന്നാല്‍ തെറ്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ പുരോഗതി മന്ദഗതിയില്‍ ആകുമെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 2007ന് ശേഷം ഇന്ത്യ ടി-ട്വന്റി ലോകകപ്പ് നേടാത്തതും എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കാരും യുവാക്കളും കളിക്കുന്ന മികച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ വലിയ നിരാശയും ഉണ്ട്,’ഗവാസ്‌കര്‍ക്കുള്ള തന്റെ മിഡ് ഡേ കോളത്തില്‍ എഴുതി.
‘ഇന്ത്യ ലോകകപ്പ് നേടാത്തത് ഏറെ നിരാശപ്പെടുത്തിയിരുന്നു എന്നതില്‍ സംശയമില്ല, പക്ഷേ അത് ഇപ്പോള്‍ അവസാനിച്ചു. ഇനി കളി മുന്നോട്ടു പോകണം. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഒരു വിജയത്തോടെ രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീം മറ്റു രണ്ടുതവണ സെമിയിലും പ്രവേശിച്ചിട്ടുണ്ട്. മറ്റു ടീമുകള്‍ ആയി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ട്രോഫി വിജയങ്ങളില്‍ ഓസ്‌ട്രേലിയ മാത്രമാണ് ഇപ്പോള്‍ മികച്ചത്,’അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Sunil Gavaskar Say’s to accept the mistakes made in the final if he wants to win the trophy