കേപ്ടൗണ്‍ വിജയം ഇന്ത്യയെ മികച്ചതാക്കി: സുനില്‍ ഗവാസ്‌കര്‍
Sports News
കേപ്ടൗണ്‍ വിജയം ഇന്ത്യയെ മികച്ചതാക്കി: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 5:33 pm

പ്രോട്ടിയാസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോല്‍വി വഴങ്ങിത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്‌സില്‍ നിലം പതിച്ചത്. ഇതോടെ 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ 1-1ന് പരമ്പര സമനിലയില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യയുടെ തിരിച്ചുവരവിനെക്കുറിച്ച് ‘ഫോളോ ദ ബ്ലു’ എന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ഗവാസ്‌കര്‍.

‘മൂന്ന് ദിവസത്തിനുള്ളില്‍ ഇന്നിങ്‌സ് തോറ്റതിന് ശേഷം ഇന്ത്യ എങ്ങനെയാണ് കളിച്ചത്, അവര്‍ ബൗള്‍ ചെയ്ത രീതി അതിശയിപ്പിക്കുന്നതാണ്, എതിര്‍ ടീം 55-ല്‍ ഓള്‍ഔട്ടായി, ഇത് ഇന്ത്യന്‍ ടീമിന്റെ നിശ്ചയദാര്‍ഢ്യത്തെ കാണിക്കുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ വിജയത്തിന് ശേഷം ടീം ഇന്ത്യയ്ക്ക് ലഭിക്കുന്ന മനോവീര്യത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും ഇര്‍ഫാന്‍ പത്താനും തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ആദ്യ ഇന്നിങ്‌സ് മുതല്‍ പേസ് അക്രമണം ന്യൂലാന്‍ഡ്‌സില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.

‘നിങ്ങള്‍ക്ക് കുറച്ച് സമയമുണ്ടെങ്കില്‍ നിങ്ങളുടെ ആത്മവിശ്വാസം കുറയും, എന്നാല്‍ ഈ സമയത്ത് വിജയം അര്‍ഹമായിരുന്നു. കേപ്ടൗണില്‍ ആദ്യമായി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മത്സരം ഞങ്ങള്‍ വിജയിച്ചു. ബൗളിങ് നിര മികച്ചതായിരുന്നു,’ പത്താന്‍ പറഞ്ഞു.

 

Content Highlight: Sunil Gavaskar said the Cape Town win made India better