മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം ശരിവെച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. മധ്യനിരയില്‍ ധോണി ഇറങ്ങുന്നത് ടീമിനും അദ്ദേഹത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ചെന്നൈയുടെ ആദ്യ മത്സരങ്ങളില്‍ ധോണി വാലറ്റത്ത് ഏഴാമതായിട്ടായിരുന്നു ഇറങ്ങിയിരുന്നത്. എന്നാല്‍ മെച്ചപ്പെട്ട ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ ധോണിയ്ക്കായിരുന്നില്ല.
എന്നാല്‍ ചെന്നൈയുടെ രണ്ടാം മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെയും പഞ്ചാബിനെതിരെ 17 പന്തില്‍ 18 റണ്‍സെടുത്തുമായിരുന്നു പുറത്തായത്. ഇത് വലിയ വിമര്‍ശനം നേരിട്ടിരുന്നു.
എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നാലാമതായി ബാറ്റിംഗിനിറങ്ങിയ ധോണി ആത്മവിശ്വാസത്തോടെയായിരുന്നു ബാറ്റേന്തിയത്. തന്റെ പ്രതാപകാലത്തിന്റെ മിന്നലാട്ടം കാണിച്ചെങ്കിലും ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാന്‍ ധോണിയ്ക്കായില്ല.
‘അത് സ്‌പെഷ്യലായ ഇന്നിംഗ്‌സാണ്. ഇന്ത്യ മുഴുവന്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു. ബാറ്റിംഗിന് കൂടുതല്‍ അവസരം ലഭിച്ചാല്‍ നമുക്ക് അത് കാണാന്‍ സാധിക്കും. ഇനിയും ബൗണ്ടറികളും സിക്‌സുകളും വരാനുണ്ട്’, ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
കൊല്‍ക്കത്തയ്‌ക്കെതിരെ എട്ട് പന്തില്‍ 17 റണ്‍സാണ് ധോണി നേടിയത്. രണ്ട് ഫോറും ഒരു സിക്‌സും ധോണി ഇന്നലെ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sunil Gavaskar backs MS Dhoni to improve form at IPL 2021