ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പാകിസ്ഥാനെതിരെ മികച്ച വിജയമായിരുന്നു ഇന്ത്യ നേടിയത്. രോഹിത് ശര്‍മ നായകനായെത്തിയ മത്സരത്തില്‍ 82 റണ്‍സ് നേടി വിരാട് കോഹ്‌ലിയായിരുന്നു തിളങ്ങി നിന്നത്.
കോഹ്ലിക്കൊപ്പം തന്നെ മികച്ച് നിന്ന താരമായിരുന്നു ഹര്‍ദിക് പാണ്ഡ്യ.
എന്നാല്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ദീപക് ഹൂഡയെ കളിക്കിറക്കണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍.
ഒക്ടോബര്‍ 27ന് നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാണ് ദീപക് ഹൂഡയെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവാസ്‌കര്‍ പറഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റ് നിരയിലെ പ്രധാന ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുന്നതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കെതിരെ നടക്കുന്നത് ഒരു വലിയ മത്സരമായിരിക്കുമെന്നും അതിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയെ പോലുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത് നന്നാകുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
അതേസമയം ഇതൊരു ടി20 ഫോര്‍മാറ്റാണെന്നും ഒരു ടീമിനേയും നിസാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
T20 World Cup 2022: “Would like to see Deepak Hooda in the team” – Sunil Gavaskar names potential replacement for Hardik Pandya against the Netherlands https://t.co/Gom74ivxpD
”ഇന്ത്യ ഹര്‍ദികന് വിശ്രമം നല്‍കുകയാണെങ്കില്‍ ദീപക് ഹൂഡയും ഹര്‍ഷല്‍ പട്ടേലുമാണ് പകരക്കാരായ എത്തുക. 2022ലെ ടി-10 ഐയില്‍ 155.85 സ്ട്രൈക്ക് റേറ്റില്‍ 293 റണ്‍സ് നേടിയ ഹൂഡക്ക് ആദ്യ സിക്‌സില്‍ ബാറ്റ് ചെയ്യാന്‍ കഴിയും, കൂടാതെ ഓഫ് സ്പിന്‍ ബൗളിങ് കഴിവും അദ്ദേഹത്തിനുണ്ട്.
ഞാന്‍ ദീപക് ഹൂഡയെയാണ് ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നത്, കാരണം ഹാര്‍ദിക് പാണ്ഡ്യ ഇല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് നമ്പര്‍ ഫൈവില്‍ എത്തും. അത് അല്‍പ്പം ആശങ്കയുണ്ടാക്കാം. നേരത്തെ വിക്കറ്റുകള്‍ വീണാല്‍ അത് ബാറ്റിങ്ങിനെ ബാധിക്കും.