| Thursday, 13th June 2024, 2:04 pm

അയാള്‍ കുറച്ച് നേരം ക്രീസില്‍ നിന്നാല്‍ മതി, മൂന്നാം നമ്പറില്‍ ബുദ്ധിമുട്ടും; ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററെക്കുറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി സൂപ്പര്‍ 8ലേക്ക് എത്തിയിരിക്കുകയാണ്. ആതിഥേയരായ അമേരിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.

സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കക്ക് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെ സ്റ്റാര്‍ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കര്‍ നല്‍കിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ വിരാട് കോഹ്ലിയെ ഗോള്‍ഡന്‍ ഡെക്കായി പറഞ്ഞയച്ചാണ് താരം തുടക്കം കുറിച്ചത്. തുടര്‍ന്ന് മൂന്നാമത്തെ ഓവറില്‍ മൂന്നു റണ്‍സിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിക്കൊണ്ട് വമ്പന്‍ സമ്മര്‍ദം ആണ് മുന്‍ ഇന്ത്യന്‍ കളിക്കാരന്‍ നേത്രാവല്‍ക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്.

തുടര്‍ച്ചയായി മോശം പ്രകടനമാണ് ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനോട് 1 റണ്‍സും പാകിസ്ഥാനോട് 4 റണ്‍സുമാണ് വിരാട് നേടിയത്. ഓപ്പണിങ് ഇറങ്ങി മോശം പ്രകടനം കാഴ്ചവെക്കുന്ന താരം അതേ ഓര്‍ഡറില്‍ തന്നെ ഇറങ്ങണമെന്നാണ് ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

‘പവര്‍പ്ലേ ഓവറുകളില്‍ റണ്‍സ് നേടാനാകുന്നതിനാല്‍ വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് തുടരണം. ആറ് ഓവറില്‍ ഫീല്‍ഡ് നിയന്ത്രണങ്ങളോടെ അയാള്‍ക്ക് മുന്‍കൂട്ടി വിടവുകള്‍ കണ്ടെത്താനാകും. അവന്‍ മൂന്നാം നമ്പര്‍ സ്ലോട്ടില്‍ ഇറങ്ങിയാല്‍ കുടുങ്ങും,

പന്ത് പഴയതായിത്തീരുകയും ഒരു ബാറ്റര്‍ ആഗ്രഹിക്കുന്നതുപോലെ വേഗത്തില്‍ ബാറ്റിലേക്ക് വരാതിരിക്കുകയും ചെയ്യുന്നതിനാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. വിരാടിന്റെ ക്ലാസിനെക്കുറിച്ച് യാതൊരു സംശയവുമില്ല, അയാള്‍ക്ക് ക്രീസില്‍ കുറച്ച് സമയം ചിലവഴിച്ചാല്‍ മതി. അമേരിക്കയ്ക്കെതിരെ മികച്ച പന്താണ് താരത്തിന് ലഭിച്ചത്. വിരാടിനെ പുറത്താക്കാന്‍ സൗരഭ് ഒരു മികച്ച പന്ത് എറിഞ്ഞു,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ റിഷബ് പന്തിനെ 18 റണ്‍സിന് ബൗള്‍ഡ് ഔട്ട് ആക്കുകയായിരുന്നു അലി ഖാന്‍. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ സമ്മര്‍ദത്തിലാക്കിയാണ് ഇന്ത്യ തുടങ്ങിയത്. അര്‍ഷ്ദീപ് സിങ്ങിന്റെ ആദ്യത്തെ പന്തില്‍ ഷയാന്‍ ജഹാംഗീറിനെ എല്‍.ബിയിലൂടെ പറഞ്ഞയക്കുകയായിരുന്നു ഇന്ത്യ.

ശേഷം ആറാമത്തെ പന്തില്‍ മൂന്നാമന്‍ ആന്‍ഡ്രീസ് ഗോസിനെയും അര്‍ഷ്ദീപ് സിങ് പറഞ്ഞയച്ചു. ഓപ്പണര്‍ സ്റ്റീവന്‍ ടൈലര്‍ 24 റണ്‍സിന് അക്സര്‍ പട്ടേലും മടക്കി അയച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനെ 11 റണ്‍സിന് ഹര്‍ദിക്കും പുറത്താക്കിയതോടെ 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. നിതീഷിനേയും ഹര്‍മീത് സിങ്ങിനേയും അര്‍ഷ്ദീപ് സിങ് കയ്യിലാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായി.

Content Highlight: Sunil Gacaskar Talking About Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more