| Wednesday, 11th September 2019, 10:31 am

ഡിയര്‍ ഇന്ത്യ..., ഇതാണ് എന്റെ ടീം, ഇതാണ് എന്റെ കുട്ടികള്‍; ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യന്‍ ടീമിന് ആശംസയുമായി സുനില്‍ ഛേത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ച് നായകന്‍ സുനില്‍ ഛേത്രിയുടെ വൈകാരികമായ ട്വീറ്റ്. പരിക്ക് മൂലം ചേത്രിയ്ക്ക് ഇന്നലത്തെ മത്സരം നഷ്ടമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഡിയര്‍ ഇന്ത്യ, ഇതാണ് എന്റെ ടീം, അവരാണ് എന്റെ കുട്ടികള്‍. ഈ നിമിഷം എത്രത്തോളം ഞാന്‍ അഭിമാനിക്കുന്നു എന്ന് വിവരിക്കാനാവില്ല. പോയന്റ് ടേബിളില്‍ ഈ ഫലം മികച്ചതായിരിക്കില്ല. പക്ഷെ ഒരു പോരാട്ടത്തില്‍ ഇത് മികച്ചത് തന്നെയാണ്. പരിശീലകസംഘത്തിനും ഡ്രെസിംഗ് റൂമിനുമാണ് എല്ലാ ക്രെഡിറ്റും’

ഛേത്രിയ്ക്ക് പകരം ക്യാപ്റ്റന്റെ ആംബാന്‍ഡുമായി കളിക്കാനിറങ്ങിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. ഖത്തറിന്റെ അര ഡസനിലധികം ഷോട്ടുകളാണ് സന്ധു തടുത്തിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരത്തില്‍ 26 ഷോട്ടുകളാണ് ഖത്തര്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ ഉതിര്‍ത്തത്.

ആദ്യ മത്സരത്തിലെ ഒമാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് കരുത്തരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ പിടിച്ചിരിക്കുന്നത്. ഖത്തറാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ അര ഡസന്‍ ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയ്ക്കെതിരെ ഗ്രൗണ്ടിലിറങ്ങിയത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more