‘ഡിയര്‍ ഇന്ത്യ, ഇതാണ് എന്റെ ടീം, അവരാണ് എന്റെ കുട്ടികള്‍. ഈ നിമിഷം എത്രത്തോളം ഞാന്‍ അഭിമാനിക്കുന്നു എന്ന് വിവരിക്കാനാവില്ല. പോയന്റ് ടേബിളില്‍ ഈ ഫലം മികച്ചതായിരിക്കില്ല. പക്ഷെ ഒരു പോരാട്ടത്തില്‍ ഇത് മികച്ചത് തന്നെയാണ്. പരിശീലകസംഘത്തിനും ഡ്രെസിംഗ് റൂമിനുമാണ് എല്ലാ ക്രെഡിറ്റും’
ഛേത്രിയ്ക്ക് പകരം ക്യാപ്റ്റന്റെ ആംബാന്‍ഡുമായി കളിക്കാനിറങ്ങിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. ഖത്തറിന്റെ അര ഡസനിലധികം ഷോട്ടുകളാണ് സന്ധു തടുത്തിട്ടത്.
ആദ്യ മത്സരത്തിലെ ഒമാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് കരുത്തരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ പിടിച്ചിരിക്കുന്നത്. ഖത്തറാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ അര ഡസന്‍ ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയ്ക്കെതിരെ ഗ്രൗണ്ടിലിറങ്ങിയത്.