ഐ.എസ്.എല്‍ കപ്പുയര്‍ത്താന്‍ തങ്ങള്‍ തന്നെയാണ് അര്‍ഹരെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ബെംഗളൂരു എഫ്.സിയുടെ പ്രകടനം. നായകന് തന്നെ പട നയിച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെംഗളൂരു ജയിച്ചത്. സീസണിലെ രണ്ടാമത്തെ ഹാട്രിക് നേട്ടമാണ് ഇന്ന് ഛേത്രിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്.
15,65,89 മിനുട്ടുകളിലാണ് ഛേത്രി ഗോള്‍ കണ്ടെത്തിയത്. 82ാം മിനുട്ടില്‍ ജോനാഥനാണ് പൂണെയുടെ ആശ്വാസ ഗോള്‍ നേടിയത്.
ബെംഗളൂരുവിന്റെ ആദ്യ ഐ.എസ്.എല്‍ സീസണാണായിരുന്നു ഇത്. 18 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി നീലപ്പട ഒന്നാമതായാണ് സെമിയിലേക്ക് കുതിച്ചതും.