മുംബൈ: ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്നലെ നടന്ന ഇന്‍ര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ടീം കിരീടം നേടിയതിനു തൊട്ടുപിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
” ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനും, ഗാലറി നിറച്ചതിനും ഞങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിച്ചതിനും നന്ദി. ഈ വിജയം നിങ്ങള്‍ക്കുള്ളതാണ്. താരങ്ങളും ടീം ഒഫീഷ്യല്‍സും ഒരുമിച്ചു നിന്നു. മുന്നോട്ടുള്ള പാത വളരെ നീളം കൂടിയതാണ്. ഞങ്ങള്‍ വീണ്ടും ഒന്നിച്ചുചേരും.”- ഛേത്രി ട്വിറ്ററില്‍ കുറിച്ചു.
What a feeling! Thank you, India! This win is for the fans who filled the stands, cheered from home and backed and believed in us. The boys and staff pulled together and now it’s time to enjoy. We regroup soon because the road is long – very long. #Champions pic.twitter.com/xar3pR9Ki0
— Sunil Chhetri (@chetrisunil11) June 10, 2018
ഇന്നലെ നടന്ന ഫൈനലില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ കെനിയയെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഛേത്രിയുടെ രണ്ട് ഗോളുകളും മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു. ഇന്ത്യന്‍ താരം താപയുടെ ഫ്രീകിക്ക് ഗോള്‍ വലയില്‍ എത്തിച്ചാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോളാവട്ടെ ജിങ്കാന്റെ ക്രോസില്‍ നിന്നുമായിരുന്നു.
ALSO READ: എസ്തബാൻ കാമ്പിയാസോ; ഒരു ലാറ്റിൻ അമേരിക്കൻ ലഹരി
ഇന്ത്യ, കെനിയ, ചൈനീസ് തായ്പെയ്, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ തമ്മിലാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്. ഇതില്‍ ന്യൂസീലാന്റിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ മറ്റ് മത്സരങ്ങളില്‍ മിന്നുന്ന ജയവും മികച്ച ഗോള്‍ ശരാശരിയും കരസ്ഥമാക്കിയ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സുനില്‍ ഛേത്രി ഇതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ലയണല്‍ മെസ്സിയെ മറികടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ ഗോളുകളുടെ എണ്ണത്തില്‍ താരത്തിന് മുന്നിലുള്ളത്.