ചെന്നൈ: ലോകമെമ്പാടും കൊവിഡ് 19 വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും ലോക്ഡണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ഡൗണില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കുന്നതിനും സര്‍ക്കാരുകള്‍ക്ക് ധനസഹായം ആവശ്യമാണ്. സര്‍ക്കാരിനെ സഹായിക്കാന്‍ നിരവധി പേരാണ് രംഗതെത്തിയിരിക്കുന്നത്. ഇപ്പോള്‍ രംഗതെത്തിയിരിക്കുന്നത് സണ്‍ ടി.വി ഗ്രൂപ്പാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
10 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുമെന്നാണ് സണ്‍ ടി.വി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ രൂപ നടന്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു.
പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.
‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായി അന്‍പതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക, എല്ലാവിധ ആശംസകളും.’ എന്നായിരുന്നു മോഹന്‍ലാലിന്റെ കത്ത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ