കല്‍പ്പറ്റ: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് സൂര്യാഘാതം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഈയടുത്തായി വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം തുലാവര്‍ഷത്തിന് മുമ്പേ കേരളത്തില്‍ സംഭവിച്ചിരിക്കുകയാണ്. തൃശ്ശൂരിലും തിരുവനന്തപുരത്തും ഇപ്പോള്‍ വയനാടുമാണ് സൂര്യാഘാതം ഉണ്ടായത്.
വയനാട് ജില്ലയിലെ രണ്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ചൂടാണ് വയനാട് ജില്ലയില്‍ അനുഭവപ്പെടുന്നത്. കമ്പളക്കാടിനടുത്ത് കോട്ടപ്പുറം പഞ്ചായത്തിലെ മൈലാടി സ്വദേശി ഇസ്മയില്‍, നടവയല്‍ പുഞ്ചക്കുന്നം സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്.
ALSO READ: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; കന്യാസ്ത്രീയുടെ സഹോദരന്‍ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു
മൈലാടിയിലെ വോളിബോള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് സൂര്യാതപമേറ്റത്. വീട് നിര്‍മ്മാണത്തിനിടെയാണ് ബിജുവിന് സൂര്യാതപമേറ്റത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരും വീടുകളിലേക്ക് മടങ്ങി.
തിരുവനന്തപുരത്ത് വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വിപഞ്ചികയില്‍ കോമളന്‍ എസ്. നായര്‍ക്കാണ് വീടിന്റെ ടെറസിലെ പായല്‍ നീക്കം ചെയ്യുന്നതിനിടെ സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. മുതുകില്‍ നീറ്റല്‍ അനുഭവപ്പെടുകയും കഴുത്തിന് താഴ്ഭാഗം പൊള്ളലേറ്റ് തൊലി ഇളകിയതായി കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കെ.എസ്.ഇ.ബി. തൈക്കാട് സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം.
ചിത്രം കടപ്പാട്- മാതൃഭൂമി
WATCH THIS VIDEO: