ന്യൂദല്‍ഹി: തൂത്തുക്കൂടി വെടിവെപ്പിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ നടന്‍ രജനീകാന്തിന് സമന്‍സ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അര്‍ജു ജഗദീശന്‍ സമിതി മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.
തൂത്തുക്കുടി പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് കാരണക്കാര്‍ എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. ഈ പ്രസ്താവനയിലാണ് രജനീകാന്തിന് സമന്‍സ് അയച്ചിരിക്കുന്നത്.
മലിനീകരണം രൂക്ഷമായതോടെ തമിഴ്‌നാട് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കഴിഞ്ഞ മെയ് 22ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ 13പേര്‍ കൊല്ലപ്പെടുകയുണ്ടായി.
പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചിട്ട തൂത്തുക്കൂടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കി ദേശീയ ഹരിത ട്രിബ്യൂണല്‍ ഡിസംബര്‍ 15നാണ് ഉത്തരവിട്ടത്. പ്ലാന്റിലെ വൈദ്യുതി അടക്കം പുനസ്ഥാപിക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനും ട്രിബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പിന്നാലെ പ്ലാന്റ് തുറക്കാന്‍ അനുവദിച്ച്‌കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ