തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ പത്ത് കോടി SG 513715 ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഉടമയായ എസ്. സുരേഷ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.
ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് എസ്. സുരേഷ് പറഞ്ഞു.
SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഈ ടിക്കറ്റിന്റെ ഉടമയ്ക്ക് 50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.
SA 248000, SB 259920, SC 108983, SD 116046, SE 212162, SG 160741, SA 454047, SB 193892, SC 313223, SD 195155, SE 385349, SG 347830 ഈ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.
250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിന്റെ വില. ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.
Content Highlight: Summer Bumper; First prize of 10 crores for ticket SG 513715