| Monday, 2nd December 2019, 8:47 pm

ബി.ജെ.പിയുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിപിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം തേടിയിരുന്നു: സുമിത്ര മഹാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടാന്‍ താന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ ലോക്‌സഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്രാ മഹാജന്‍. താന്‍ ബി.ജെ.പിയുടെ ഭാഗമായതിനാല്‍ തന്നെ തനിക്ക് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് അവര്‍ക്കെതിരെ സംസാരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്റോറിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാണിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിനായി കോണ്‍ഗ്രസ് നേതാക്കളായ ജിതുപട്വാരിയോടും തുളസി സില്‍വാട്ടിനോടും താന്‍ വിഷയം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു’. സുമിത്ര മഹാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ അധ്യക്ഷതയില്‍ മധ്യപ്രദേശില്‍ നടന്ന ചടങ്ങിലായിരുന്നു മഹാജന്റെ പ്രതികരണം. നമ്മുടെ അജണ്ട ഇന്‍ഡോറിന്റെ വികസനമാണെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും അവര്‍ പറഞ്ഞു.

2005 മുതല്‍ 2018 വരെയുള്ള കാലയളവിലായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more