ബിഗ് ബി സിനിമക്ക് ശേഷം തനിക്ക് അധികം സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ കിട്ടിയിരുന്നില്ലെന്ന് പറയുകയാണ് സുമിത് നവല്‍. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അനിയനായ ബിജോയ് ജോണ്‍ കുരിശിങ്കല്‍ എന്ന വേഷത്തിലെത്തിയ താരമാണ് സുമിത്.
ബിഗ് ബി സിനിമക്ക് ശേഷം തനിക്ക് അധികം സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ കിട്ടിയിരുന്നില്ലെന്ന് പറയുകയാണ് സുമിത് നവല്‍. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അനിയനായ ബിജോയ് ജോണ്‍ കുരിശിങ്കല്‍ എന്ന വേഷത്തിലെത്തിയ താരമാണ് സുമിത്.
ചെറിയ റോളുകള്‍ കിട്ടിയിരുന്നെന്നും എന്നാല്‍ താന്‍ അപ്പോള്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ തിരക്കിലായി പോയെന്നും അദ്ദേഹം പറയുന്നു. ഭാഷ എപ്പോഴും തനിക്കൊരു പ്രശ്നമായിരുന്നെന്നും മലയാളം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടായി തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ബിഗ് ബിക്ക് ശേഷം എന്തുകൊണ്ടാണ് അധികം സിനിമകളില്‍ കാണാതിരുന്നതെന്ന ചോദ്യത്തിന് മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു സുമിത്.
‘ബിഗ് ബിക്ക് ശേഷം എനിക്ക് അധികം സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ കിട്ടിയിരുന്നില്ല. ചെറിയ റോളുകള്‍ ഒക്കെ കിട്ടിയിരുന്നു. പിന്നീട് ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ തിരക്കിലായി.
ഭാഷ എപ്പോഴും എനിക്കൊരു പ്രശ്നമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഭാഷ പഠിക്കാന്‍ ശ്രമിച്ചു. മലയാളം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടായി തോന്നി,’ സുമിത് നവല്‍ പറഞ്ഞു.
സുമിത് നവല്‍ എന്ന പേരിന് പകരം തനിക്ക് ബിഗ് ബിയിലെ കഥാപാത്രത്തിന്റെ പേരിടുന്നതാണ് നല്ലതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ആ പേര് പറഞ്ഞാല്‍ മാത്രമാണ് ആളുകള്‍ തന്നെ തിരിച്ചറിയുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് തോന്നുന്നത് ഞാന്‍ എന്റെ പേര് ബിജോയ് ജോണ്‍ കുരിശിങ്കല്‍ എന്നാക്കി മാറ്റുന്നതാണ് നല്ലത് എന്നാണ്. കാരണം ആ പേര് പറഞ്ഞാല്‍ മാത്രമാണ് ആളുകള്‍ എന്നെ തിരിച്ചറിയുകയുള്ളൂ.
സുമിത് എന്ന പേര് ആര്‍ക്കും അറിയില്ല. ബിജോയ് ജോണ്‍ കുരിശിങ്കല്‍ എന്ന പേര് എനിക്ക് ഒരുപാട് സ്‌പെഷ്യലാണ്. ആ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്.
എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കള്‍ക്കും അവരുടെ ആദ്യ സിനിമയിലെ പേരില്‍ അറിയപ്പെടുന്നത് അഭിമാന നിമിഷമാണ്,’ സുമിത് നവല്‍ പറഞ്ഞു.
Content Highlight: Sumit Naval Talks About Big B