കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ സുമലതയുടെ നിലപാട് ഇതാണ്; വിഷമിച്ച് ബി.ജെ.പി
national news
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ സുമലതയുടെ നിലപാട് ഇതാണ്; വിഷമിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 8:09 pm

കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കി മുന്‍ സിനിമ താരവും മാണ്ഡ്യ എം.പിയുമായ സുമലത അംബരീഷ്. സുമലതയുടെ മണ്ഡലമായ മാണ്ഡ്യയിലെ കെ.ആര്‍ പേട്ട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു സ്വതന്ത്ര ലോക്‌സഭ എം.പിയെന്ന നിലക്ക്, ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും പിന്തുണക്കേണ്ടെന്നാണ് എന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കെ.ആര്‍ പേട്ട് മണ്ഡലത്തിലെ ജനങ്ങള്‍ ശരിയായ തീരുമാനമെടുക്കാന്‍ ബുദ്ധിയുള്ളവരാണ്. അത് കൊണ്ട് ഞാന്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് സുമലത പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിനോടാണ് സുമലതയുടെ പ്രതികരണം.

സുമലത ബി.ജെ.പിയെ പിന്തുണക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുമലതയ്‌ക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. മൈസൂരുവില്‍ പ്രചരണത്തിനെത്തിയ നരേന്ദ്രമോദി സുമലതക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രത്യുപകാരമെന്ന നിലയ്ക്ക് സുമലത ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍.

എന്നാല്‍ ഒരു പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും പിന്തുണക്കില്ലെന്ന സുമലതയുടെ നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയായി. ഇന്നത്തെ സുമലതയുടെ സന്ദേശം ബി.ജെ.പിക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ