| Tuesday, 6th April 2021, 12:44 pm

'കാര്‍ത്തിക്കുവേണ്ടി ചിമ്പു പാടി'; രശ്മിക മന്ദാനയും കാര്‍ത്തിയും ഒന്നിക്കുന്ന സുല്‍ത്താനിലെ പ്രണയഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത കാര്‍ത്തി നായകനായെത്തുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിലെ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹിറ്റാവുന്നത്. കാര്‍ത്തിയ്ക്ക് വേണ്ടി നടന്‍ ചിമ്പു ആലപിച്ച ഗാനമാണിത്. മെര്‍വിന്‍ സോളമനൊപ്പമാണ് ചിമ്പു ഗാനമാലപിച്ചിരിക്കുന്നത്.

കാര്‍ത്തിയും രശ്മിക മന്ദാനയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുള്ളത്. നെപ്പോളിയന്‍, ലാല്‍, കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഏപ്രില്‍ രണ്ടിനാണ് ചിത്രം തീയേറ്ററില്‍ എത്തിയത്.

രശ്മിക മന്ദാന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. എസ്.ആര്‍ പ്രഭുവിന്റെ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന കാര്‍ത്തി ചിത്രമാണ് സുല്‍ത്താന്‍.

ലാലിനൊപ്പം അഭിനിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തി പങ്കുവെച്ചിരുന്നു.

സുല്‍ത്താനില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ സാര്‍ തന്നോടൊപ്പമുണ്ടെന്നും തന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെതെന്നും കാര്‍ത്തി പറഞ്ഞു.

അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. സുല്‍ത്താനില്‍ ലാല്‍ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതല്‍ കൂട്ടാണ്. തീര്‍ച്ചയായും ലാല്‍ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും, കാര്‍ത്തി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sultan movie song

We use cookies to give you the best possible experience. Learn more