ലണ്ടന്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനെതിരെ പ്രകോപനമുണ്ടാക്കിയെന്ന് ആരോപിക്കപ്പെട്ട ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാബിനറ്റ് മാറ്റത്തിന്റെ ഭാഗമായാണ് ബ്രാവര്‍മാന്‍ ജോലി ഉപേക്ഷിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലണ്ടനില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയെ വിദ്വേഷ റാലിയെന്ന് വലതുപക്ഷ അനുഭാവിയായ ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തിയിരുന്നു.
ആഴ്ചകളായി നടക്കുന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളോട് ബ്രിട്ടനിലെ വലതുപക്ഷ ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ ഇതിനെത്തുടര്‍ന്ന് വര്‍ധിച്ചതായി വിമര്‍ശകര്‍ ആരോപിച്ചു.
‘ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ആണ്,’ വിരമിക്കലിനെ തുടര്‍ന്ന് ബ്രാവര്‍മാന്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഗസയില്‍ അടിയന്തര വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ട് ലണ്ടനില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു. ലണ്ടനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത റാലിയായിരുന്നു ഇത്. എന്നാല്‍ ഫലസ്തീന്‍ അനുകൂലികള്‍ക്കെതിരെ വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തെ അനുസ്മരിച്ച് യു.കെയില്‍ പരമ്പരാഗതമായി രണ്ട് മിനിറ്റ് യുദ്ധവിരാമ നിശബ്ദത ആചരിക്കാറുണ്ട്. എന്നാല്‍ അതേ ദിവസം തന്നെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം അനുവദിക്കണമോ എന്ന് വലതുപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഫലസ്തീന്‍ അനുകൂല മാര്‍ച്ചിന് മുന്നോടിയായി യുകെയിലൂടെ നീളമുള്ള ഫുട്‌ബോള്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു കൂട്ടം വലതുപക്ഷ പ്രതിഷേധക്കാര്‍ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ എന്ന വ്യാജേന സെന്‍ട്രല്‍ ലണ്ടനില്‍ എത്തുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തിരുന്നു.
അതേസമയം റാലിയുടെ തുടര്‍ന്നുണ്ടായ സംഘട്ടനങ്ങള്‍ ആഭ്യന്തര സെക്രട്ടറിയുടെ വാക്കുകളുടെ പ്രതിഫലനമാണെന്ന് ലണ്ടന്‍മേയര്‍ സാദിഖ്ഖാന്‍ പ്രതികരിച്ചിരുന്നു.
Content Highlight: sulla braverman has left her job