സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 2012ല്‍ ഫേസ്ബുക്കില്‍നിന്ന് 200 കോടി ഡോളറിലധികം വരുമാനം നേടി.
ഓഹരിവിപണിയില്‍ 200 കോടി ഡോളറിനു തുല്യമായ ഓഹരികള്‍, അടിസ്ഥാനശമ്പളമായി 5,03,000 ഡോളര്‍, ബോണസ് ഇനത്തില്‍ 2,66,000 ഡോളര്‍ എന്നിങ്ങനെയാണ് വരുമാനം.[]
ഇതിനുപുറമെ ചെലവുകള്‍ക്കായി 12,20,000 ഡോളര്‍ ഫേസ്ബുക്ക് സക്കര്‍ബര്‍ഗിന് നല്‍കി.
ഫേസ്ബുക്ക് അധികൃതര്‍ അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു (എസ്.ഇ.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ്അറിയിക്കുന്നത്.
സക്കര്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ഫേസ്ബുക്കിന്റെ ആറു കോടി ഓഹരികള്‍ സ്വന്തമാക്കാന്‍ 228 കോടി ഡോളാണ് ചെലവഴിച്ചത്. നിലവില്‍ ഫേസ്ബുക്കിന്റെ 60 കോടി ക്ലാസ്-ബി ഓഹരികളും 19 ലക്ഷത്തിലധികം ക്ലാസ്-എ ഓഹരികളും സക്കര്‍ബര്‍ഗിന് സ്വന്തമായുണ്ട്.