World
യുവത്വത്തിന്റെ ത്രീവ ആശയങ്ങള്‍ സിഖ് സമൂഹത്തില്‍ ആശങ്കയുണര്‍ത്തുന്നു: ഖല്‍സ ടുഡേ ചീഫ് എഡിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 08, 07:18 am
Sunday, 8th October 2023, 12:48 pm

 

കാലിഫോര്‍ണിയ: കാനഡയിലെ ബ്രാംപ്ടണില്‍ സായുധ നിയമ പ്രകാരം എട്ട് സിഖ് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഖല്‍സ ടുഡേ ചീഫ് എഡിറ്റര്‍ സുഖി ചാവല്‍. യുവാക്കളിലെ ത്രീവ ആശയങ്ങള്‍ സിഖ് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

വാന്‍കോവറില്‍ നിന്നും ടൊറന്റോയി നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത് നിരാശാജനകമാണ്. യുവാക്കളിലെ ത്രീവ ആശയങ്ങള്‍ സിഖ് സമൂഹത്തിലുണ്ടാക്കുന്ന ആശങ്കകളെകുറിച്ച് കാലങ്ങളായി തങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് സുഖി ചഹല്‍ പറഞ്ഞു.

‘യുവാക്കള്‍ ആയുധങ്ങള്‍ കൈവശം വെക്കുകയും ആക്രമണത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഇത് സിഖ് സമൂഹത്തിന് ദീര്‍ഘകാലത്തേക്ക് നല്ലതല്ല. ഇത് വലിയൊരു പ്രശ്‌നമാണ്. എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന വിഷയമായതിനാല്‍ ഇതിനെക്കുറിച്ച് സിഖ് സമൂഹവും പഞ്ചാബി സമൂഹവും പ്രതികരിക്കുമെന്ന്്് പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.

ഖാലിസ്ഥാന്‍ ത്രീവ്രവാദി ഹര്‍ഷദീപ് നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കു പങ്കുണ്ടന്ന കനേഡിയന്‍ പ്രസിഡന്റ് ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇന്ത്യ തീവ്രവാദിയായി കണക്കാക്കുന്ന നിജ്ജര്‍ ഇകഴിഞ്ഞ 18നാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുകള്‍ക്ക് നിജ്ജര്‍ വധത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയതായി ട്രൂഡോ പാര്‍ലിമെന്റെിലെ ചര്‍ച്ചയില്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഇത് നിഷോധിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചഹലിന്റെ പ്രതികരണം കൂടുതല്‍ ശ്രദ്ധയാര്‍ജിക്കുകയാണ്.

content highlight:  Sukhi chahal statement on sikh youth