| Friday, 26th January 2024, 10:54 pm

'അയ്യേ, ലിജോ സാർ സീരിയലിൽ നിന്നെടുത്തതാണോ'; എന്നൊക്കയാണ് ചോദിക്കുന്നത് : സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുചിത്ര. ലിജോ പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യമായി അഭിനയിക്കുന്നത്.

സീരിയലിൽ നിന്ന് ലിജോയുടെ പടത്തിലേക്ക് എത്തിയതിനെതിരെ തനിക്കൊരുപാട് മെസേജുകൾ വന്നിരുന്നെന്ന് സുചിത്ര പറഞ്ഞു. സീരിയലിൽ നിന്ന് ലിജോ പെല്ലിശ്ശേരി സിനിമയിലേക്കെടുത്തോ എന്ന് തുടങ്ങിയ കാര്യങ്ങളാണ് ആളുകൾ ചോദിക്കുന്നതെന്ന് സുചിത്ര പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.

‘ഇപ്പോഴും പല ആളുകൾക്കും സീരിയലിൽ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. ‘സീരിയലിൽ നിന്ന് എടുത്തോ’ എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള മെസേജുകൾ വരാറുണ്ട്. ‘സീരിയലിൽ നിന്ന് പോയോ അയ്യേ, ലിജോ സാർ സീരിയലിൽ നിന്നെടുത്തതാണോ’ അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴുമുണ്ട്.

സീരിയലിൽ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാർ ആണെന്നുള്ള കൺസിഡറേഷൻ കൊടുക്കുക. സീരിയൽ നിന്ന് വരുന്ന ആൾക്കാർ ആണെങ്കിൽ അഭിനയിച്ചു വരുന്നവരാണ്. നിങ്ങൾ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവർക്കും അവസരങ്ങൾ കിട്ടട്ടെ,’ സുചിത്ര പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.

Content Highlight: Sujithra about the serial cinema discrimination in audience

We use cookies to give you the best possible experience. Learn more