ബിഗ് ബോസിൽ അധികം ആക്റ്റീവ് ആയിട്ടുള്ള ഒരു കണ്ടെസ്റ്റന്റ് ആയിരുന്നില്ല; എങ്ങനെയോ ലിജോ സാറിന്റെ കണ്ണിൽപ്പെട്ടു: സുചിത്ര
Film News
ബിഗ് ബോസിൽ അധികം ആക്റ്റീവ് ആയിട്ടുള്ള ഒരു കണ്ടെസ്റ്റന്റ് ആയിരുന്നില്ല; എങ്ങനെയോ ലിജോ സാറിന്റെ കണ്ണിൽപ്പെട്ടു: സുചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st January 2024, 9:14 am

മലൈക്കോട്ടൈ വാലിബനിൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര. വാനമ്പാടി സീരിയലിലൂടെ സ്റ്റാർട്ട് മ്യൂസിക്കിൽ എത്തിയെന്നും അതുവഴി ബിഗ് ബോസിൽ കയറാൻ കഴിഞ്ഞെന്നും സുചിത്ര പറഞ്ഞു. ബിഗ് ബോസിൽ താൻ ആക്റ്റീവ് ആയിരുന്നില്ലെന്നും എങ്ങനെയോ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണിൽ പെട്ടുപോയെന്നും സുചിത്ര കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വാനമ്പാടിയിൽ വന്നതുകൊണ്ട് സ്റ്റാർട്ട് മ്യൂസിക്കിൽ വന്നു. ആ രണ്ട് മേഖലയിൽ നിന്നത് കൊണ്ട് ബിഗ് ബോസിൽ പോകാൻ പറ്റി. ബിഗ് ബോസിൽ പോയത് കൊണ്ട് എനിക്ക് സിനിമ ചെയ്യാൻ പറ്റി. ഞാൻ ബിഗ് ബോസിൽ അധികം ആക്റ്റീവ് ആയിട്ടുള്ള ഒരു കണ്ടെസ്റ്റന്റ് ആയിരുന്നില്ല. ശരിക്കുള്ള ക്യാരക്ടർ അങ്ങനെ തന്നെയാണ്. എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന ചുമ്മാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ആളല്ല ഞാൻ. ഒതുങ്ങി നിക്കുന്ന ഒരാളാണ്. എങ്ങനെയോ ലിജോ സാറിന്റെ കണ്ണിൽപ്പെട്ടു,’ സുചിത്ര പറഞ്ഞു.

സീരിയലിൽ നിന്ന് ലിജോയുടെ പടത്തിലേക്ക് എത്തിയതിനെതിരെ തനിക്കൊരുപാട് മെസേജുകൾ വന്നിരുന്നെന്ന് സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിൽ നിന്ന് ലിജോ പെല്ലിശ്ശേരി സിനിമയിലേക്കെടുത്തോ എന്ന് തുടങ്ങിയ കാര്യങ്ങളാണ് ആളുകൾ ചോദിക്കുന്നതെന്ന് സുചിത്ര പറഞ്ഞു.

‘ഇപ്പോഴും പല ആളുകൾക്കും സീരിയലിൽ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. ‘സീരിയലിൽ നിന്ന് എടുത്തോ’ എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള മെസേജുകൾ വരാറുണ്ട്. ‘സീരിയലിൽ നിന്ന് പോയോ അയ്യേ, ലിജോ സാർ സീരിയലിൽ നിന്നെടുത്തതാണോ’ അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴുമുണ്ട്.

https://youtube.com/shorts/2u88YHkTjIA?si=-cSlSUlIifqQUIzd

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സീരിയലിൽ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാർ ആണെന്നുള്ള കൺസിഡറേഷൻ കൊടുക്കുക. സീരിയൽ നിന്ന് വരുന്ന ആൾക്കാർ ആണെങ്കിൽ അഭിനയിച്ചു വരുന്നവരാണ്. നിങ്ങൾ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവർക്കും അവസരങ്ങൾ കിട്ടട്ടെ,’ സുചിത്ര പറഞ്ഞു.

Content Highlight: Sujithra about her career  journey