|

ആ പൃഥ്വിരാജ് ചിത്രത്തിലെ സിംഗിള്‍ ഷോട്ടിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു: സുജിത്ത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സച്ചി സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അനാര്‍ക്കലി. മലയാളത്തിലെ മികച്ച ഛായഗ്രഹരില്‍ ഒരാളായ സുജിത്ത് വാസുദേവാണ് സിനിമയുടെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയും നീണ്ട സിനിമ ജേര്‍ണിയില്‍ ഏറ്റവും റിസ്‌ക്കിയാണെന്ന് തോന്നിയ ഷോട്ട് ഏതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവ്.

അനാര്‍ക്കലിയിലെ പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരുള്ള ഒരു ഷോട്ട് സിനിമയുടെ സംവിധായകന്‍ സച്ചിക്ക് സിംഗിള്‍ ഷോട്ട് വേണമെന്ന് പറഞ്ഞുവെന്നും അതിനായി താന്‍ ഒരുപാട് പ്രാക്ടീസ് ചെയ്തിരുന്നുവെന്നും സുജിത്ത് വാസുദേവ് പറയുന്നു. അന്ന് ജിമ്പല്‍ പോലുള്ള എക്യുപ്‌മെന്റ് കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കമെന്ന് ചിന്തിച്ച് ഒരുപാട് റിസേര്‍ച്ച് നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഷോട്ടിനുവേണ്ടി ഞാന്‍ കുറെ അധികം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അനാര്‍ക്കലി എന്ന സിനിമയുടെ കഥ ഞാന്‍ ആദ്യമായി കേള്‍ക്കാന്‍ പോയപ്പോള്‍ കഥ മുഴുവന്‍ പറഞ്ഞു. അതിന് ശേഷം സച്ചി എന്നോട് പറഞ്ഞു, ഇത് എങ്ങനെ എടുക്കുമെന്നത് എനിക്കറിയില്ല സുജിത്തേ, പക്ഷേ എന്റെ മനസില്‍ ഇങ്ങനെയാണ് ഈ സീന്‍ വരേണ്ടത്. ഒരു സിഗിള്‍ ഷോട്ടായിരിക്കണം. അത് ഇത്രയും വൈഡില്‍ നിന്ന് ഇത്രയും ക്ലോസപ്പ് വരെ പോകണം ഇന്ന സമയം വരെ ഈ ഷോട്ട് ഹോള്‍ഡ് ചെയ്യണം. എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് സച്ചി ചോദിച്ചു.

അന്ന് കേരളത്തില്‍ ജിമ്പല്‍ അത്ര പ്രചാരത്തിലുള്ളതല്ല. അപ്പോള്‍ ചെന്നൈയിലും മുബൈയിലുമൊക്കെയായി അത് ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ. അത് എല്ലാവര്‍ക്കും അങ്ങനെ കിട്ടത്തില്ല. വളരെ റേറ്റുമാണ്. പിന്നീട് ഞാന്‍ ഇത് എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് റിസേര്‍ച്ച് തുടങ്ങി കഴിഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കുറച്ച് സിനിമാറ്റോഗ്രാഫേര്‍സ് ഒന്നിച്ച് മലേഷ്യയിലെ നിന്ന് ഒരു ജിമ്പല്‍ പൈസയില്ലാതെ കുറെ ആളുകളുടെയടുത്ത് നിന്ന് കടമൊക്കെ വാങ്ങിച്ച് ഒപ്പിച്ച് കൊണ്ടുവന്നു.

എന്നിട്ട് എന്റെ ഫ്‌ളാറ്റില്‍ രണ്ട് പേരെ അവിടെ നിര്‍ത്തി ഓരോ കാര്യങ്ങളായി പഠിച്ച് പ്രാക്ടീസ് ചെയ്യിപ്പിച്ചു ഓപ്പറേറ്റ് ചെയ്യാന്‍ വേണ്ടി. അങ്ങനെ ആ ഷോട്ടിനുവേണ്ടി രണ്ട്,മൂന്ന് ആഴ്ച്ച ഞാന്‍ പ്രാക്ടിസ് ചെയ്തു. ഒരു സംവിധായകന്‍ എന്തിനാണ് ഒരു സിനിമാറ്റോഗ്രഫറെ വിശ്വസിക്കുന്നത് അയാളുടെ മനസിലുള്ളകാര്യം ചെയ്ത് കൊടുക്കുമെന്നത് കൊണ്ടാണ്,’ സുജിത്ത് വാസുദേവ് പറയുന്നു.

Content Highlight: Sujith vasudev talks about single shot in Anarkali movie

Latest Stories

Video Stories