2025 ഐ.പി.എല്ലില്‍ റിതുരാജിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ അദ്ദേഹം കളത്തിലുണ്ടാകണം; മുന്‍ ഇന്ത്യന്‍ താരം
Sports News
2025 ഐ.പി.എല്ലില്‍ റിതുരാജിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ അദ്ദേഹം കളത്തിലുണ്ടാകണം; മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 1:48 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തെയും മികച്ച ഇടംകയ്യന്‍ ബാറ്ററാണ് സുരേഷ് റെയ്‌ന. ഇതിഹാസ താരം എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നാല് ഐ.പി.എല്‍ കിരീടവും നേടിയ ടീമിന്റെ ഭാഗമാകാന്‍ റെയ്‌നയ്ക്ക് സാധിച്ചിരുന്നു. 2022 സെപ്റ്റംബര്‍ ആറിനാണ് റെയ്‌ന ഐ.പി.എല്ലില്‍ നിന്ന് വിട പറഞ്ഞത്.

എന്നാല്‍  ചരിത്രം കുറിച്ച് ധോണി ഫ്രാഞ്ചൈസിയില്‍ കളിച്ചു. ഏറെ കാലം പരിക്കിന്റ പിടിയിലായിരുന്നിട്ടും 43ാം വയസിലും താരം ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി പാഡ് കെട്ടിയിരുന്നു.

2024 ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍സി റിതുരാജ് ഗെയ്ക്വാദിന് നല്‍കി ധോണി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെ താരം ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 2025ലെ ഐ.പി.എല്ലിലെ മെഗാലേലത്തില്‍ ചെന്നൈ താരത്തെ അണ്‍ ക്യാപ്ഡ് പ്ലെയറായി നിലനിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. ഇതോടെ താരം ഇനി ടീമിന് വേണ്ടി കളിക്കുമോ എന്നതും ചോദ്യമായി അവശേഷിക്കുകയാണ്.

2024 ഐ.പി.എല്ലില്‍ മികച്ച പ്രകടനമായിരുന്നു ധോണി നടത്തിയത്. 14 മത്സരത്തില്‍ നിന്ന് 14 ഫോറും 13 സിക്‌സും ഉള്‍പ്പെടെ 161 റണ്‍സാണ് എട്ടാമനായി ഇറങ്ങിയ ധോണി നേടിയത്. ഇപ്പോള്‍ 2025ലും ചെന്നൈക്ക് വേണ്ടി ധോണി കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന.

‘മുന്‍ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് എം.എസ്. ധോണി ഐ.പി.എല്‍ 2025ല്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റിതുരാജ് ഗെയ്ക്വാദിന് പുതിയ സീസണില്‍ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു, കാരണം പല മത്സരങ്ങളിലെയും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.

ആര്‍.സി.ബിക്കെതിരായ തോല്‍വിയിലും ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം പോരാടുന്നത് കണ്ടു. എന്നിരുന്നാലും, അദ്ദേഹം പക്വത കാണിക്കുകയും ന്യായമായ സംഭാവന ചെയ്ത് നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു,’സുരേഷ് റെയ്ന സ്പോര്‍ട്സ് തക്കിനോട് പറഞ്ഞു.

 

Content Highlight: Suiresh Raina Talking About M.S. Dhoni