കോഴിക്കോട് തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്; ഏഴ് പൊലീസുകാര്‍ ക്വാറന്റീനില്‍
Daily News
കോഴിക്കോട് തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്; ഏഴ് പൊലീസുകാര്‍ ക്വാറന്റീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 2:53 pm

 

കോഴിക്കോട്: വെള്ളയില്‍ തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ ക്വാറന്റീനിലാക്കി.

ഇയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയില്‍ കുന്നുമ്മലില്‍ കൃഷണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് ഫലം വന്നതോടെയാണ് കൊവിഡ് ബാധിതനായിരുന്നു ഇദ്ദേഹമെന്ന് വ്യകത്മായത്. അതേസമയം എവിടെ വെച്ചാണ് കൊവിഡ് വൈറസ് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ