| Wednesday, 13th February 2019, 11:22 pm

ഇറാന്‍ സൈന്യത്തിന് നേരെ ചാവേറാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ഇറാനില്‍ സൈന്യം സഞ്ചരിച്ച ബസിന് നേരെ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ സിസ്താനും ബലൂചിസ്ഥാനും ഇടയിലായാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഏറ്റവും വലിയ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡിന് നേരെയാണ് ആക്രമണമുണ്ടായത്.

ബലൂചിസ്ഥാന്‍ വിമതരും ഇറാന്‍ സൈന്യവും ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. മേഖലയിലെ ഏറ്റവും പ്രധാന മേഖല കൂടിയാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് അല്‍ ആദ്ല്‍ ഏറ്റെടുത്തതായി ഫര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയും സൗദിയുമാണെന്ന് ഇറാന്‍ ആരോപിച്ചു.

2009ല്‍ സിസ്താന്‍-ബലൂചിസ്ഥാന്‍ മേഖലയില്‍ നടന്ന ചാവേറാക്രമണത്തില്‍ 6 സൈനികരുള്‍പ്പടെ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജുന്ദുല്ല എന്ന ഭീകരവാദ സംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍.

We use cookies to give you the best possible experience. Learn more