| Tuesday, 5th July 2016, 1:00 am

സൗദിയില്‍ ഭീകരാക്രമണം; മദീനയിലും ഖാത്തിഫിലും ചാവേറുകള്‍ പൊട്ടിത്തെറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായതിന് പിന്നാലെ മദീനയിലെ മസ്ജിദുന്നബവിക്ക് സമീപവും ഖാത്തിഫില്‍ ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപവും ചാവേറാക്രമണം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്‌ഫോടനങ്ങളുണ്ടായത്.

മദീനയില്‍ പ്രവാചക പള്ളിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ പാര്‍ക്കിംഗ് സ്ഥലത്ത് രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഇവിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി അല്‍ അറേബ്യ ടി.വി റിപ്പോര്‍ട്ട് ചെയ്തു. പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് സുരക്ഷാ സേന അറിയിച്ചു.

സൗദിയുടെ കിഴക്കന്‍ഡ പ്രവിശ്യയായ ഖാത്തിഫില്‍  ഫറജ് അല്‍ അല്‍ അംറാന്‍ മസ്ജിദിന് പുറത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ശിയാ വിഭാക്കാരുടെ പള്ളിയാണിത്. മദീനയില്‍ സ്‌ഫോടനമുണ്ടായ സമയത്താണ് ഖാത്തിഫിലും ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇവിടെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

തിങ്കളാഴ്ച രാവിലെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമാണ് ചാവേറാക്രമണമുണ്ടായത്. യു.എസ്. സ്വാതന്ത്ര്യദിനമായിരുന്നു തിങ്കളാഴ്ച. 30കാരനായ പ്രവാസിയാണ് ഇവിടെ ആക്രമണം നടത്തിയതെന്ന് സൗദി അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more