റിയാദ്: കിഴക്കന്‍ സൗദിയില്‍ ശിയാ പള്ളിയില്‍ ചാവേറാക്രമണത്തില്‍ 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് പള്ളിക്കകത്ത് സ്‌ഫോടനം നടന്നത്. സൗദിയുടെ കിഴക്കന്‍ മേഖലയിലെ ഖാതിഫിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതു വരെ ലഭ്യമായിട്ടില്ല. ടി.വി ചാനലുകളില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളില്‍ പള്ളിക്കകത്ത് ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും ചിതറി കിടക്കുന്നത് കാണാന്‍ കഴിയും. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സൗദി ജനതയില്‍ 15 ശതമാനം ശിയ ന്യൂനപക്ഷങ്ങളാണുള്ളത്. ഇതില്‍ ശിയ വിശ്വാസികള്‍ തിങ്ങി താമസിക്കുന്ന മേഖലകളില്‍ ഒന്നാണ് ഖാതിഫ്. മറ്റൊന്ന് തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന അല്‍ അഹ്‌സയുമാണ്. സര്‍ക്കാരിനെതിരെ നിരന്തരം പ്രതിഷേധങ്ങള്‍ നടക്കുന്ന മേഖലയാണ് ഇവ രണ്ടും.
നിലവില്‍ യമനിലെ ശിയ വിമതരായ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ പോരാട്ടം നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
أنباء عن سقوط 6 ضحايا وعشرات الجرحى في تفجير انتحاري استهدف مصلين في جامع الامام علي – القديح- القطيف #السعودية pic.twitter.com/IzGVfexVjz
— Marwan Matni (@marwanmatni) May 22, 2015
BREAKING: Photos coming in from the terrorist attack on Shiite mosque in Qatif, Saudi Arabia. Over 10 people killed. pic.twitter.com/5QXIT4krrE
— Ibrahim Halawi (@Ibrahimhalawi) May 22, 2015
#تفجير_حسينية_الرافضة shia masjid been targeted in saudi Arabia 22 dead till now Allah Akbar Wa Alhamduliah pic.twitter.com/clz3YSG8R1
— 31spɹoʍsɟoɯɹoʇs (@StormOfSwords13) May 22, 2015
കൂടുതല്‍ വായനയ്ക്ക്
ഫിലിപ്പിനോകള്‍ മാതൃകയാകുന്നത് അഭയര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മാത്രമല്ല (20-05-2015)