ലാഹോര്‍: ലാഹോറിലെ ഇഖ്ബാല്‍ ടൗണിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഗുല്‍ഷന്‍ ഇഖ്ബാല്‍ പാര്‍ക്കിന്റെ എക്‌സിറ്റ് ഗേറ്റിന്റെ സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ചാവേറാക്രമാണ് നടന്നതെന്ന് പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
ഞായറാഴ്ച ദിവസമായതിനാല്‍ പാര്‍ക്കില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈസ്റ്റര്‍ ദിനമായതിനാല്‍ പാര്‍ക്കിലെത്തുന്ന ക്രൈസ്തവരെ ലക്ഷ്യമാക്കി നടത്തിയ ആക്രമണമാണെന്നും സംശയിക്കപ്പെടുന്നുണ്ട്.
നേരത്തെ നിരവധി താലിബാന്‍ ആക്രമണങ്ങള്‍ മേഖലയില്‍ നടന്നിരുന്നു.