കാബൂള്‍: കാബൂളിലെ അഫ്ഗാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. സഭാ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായിരുന്നത്. ഏറ്റുമുട്ടലില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വനിതാ എം.പിയും ഉള്‍പ്പെടുന്നു.
പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷമാണ് തീവ്രവാദികള്‍ പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചു കയറിയത്. കാര്‍ബോംബ് പൊട്ടിത്തെറിച്ച് മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടു.
പ്രദേശം വളഞ്ഞ് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.