പത്മരാജന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറിയ നായികയാണ് സുഹാസിനി. തുടര്‍ന്ന് വിവിധ ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സുഹാസിനി വിവാഹം ചെയ്തത് നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ മണിരത്നത്തെയാണ്.
മണിരത്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. പൊതുവെ സംസാര പ്രിയനല്ലാത്ത മണിരത്‌നം എന്നാല്‍ ജീവിതം ആസ്വദിക്കുന്ന ആളാണെന്ന് സുഹാസിനി പറയുന്നു. രജിനികാന്തും മണിരത്‌നവും അടുത്ത സുഹൃത്തുക്കളാണെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മനസറിഞ്ഞ് ചിരിക്കുന്ന വ്യക്തി മണിരത്‌നമാണെന്ന് രജിനികാന്ത് പറയാറുണ്ടെന്ന് സുഹാസിനി കൂട്ടിച്ചേര്‍ത്തു.
രജിനികാന്തും മണിരത്‌നവും ഫോണ്‍ വിളിക്കുമ്പോള്‍ മണിരത്‌നം ചിരിക്കുകയായിരിക്കുമെന്നും അധികം സംസാരിക്കില്ലെന്നും രജിനികാന്തായിരിക്കും കൂടുതലും സംസാരിക്കുകയെന്നും സുഹാസിനി പറയുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘രജിനികാന്തിനോട് മണിരത്‌നത്തിന് കുറിച്ച് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും. രജിനികാന്ത് ഇപ്പോഴും പറയും ‘എനിക്ക് മണിയെ നന്നായിട്ട് ഇഷ്ടമാണ്. എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ അത്രയും മനസറിഞ്ഞ് ചിരിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടേ ഇല്ല. നമ്മള്‍ എന്ത് പറഞ്ഞാലും കള്ളത്തരവും കാപട്യവും ഇല്ലാതെ അങ്ങനെ മനസറിഞ്ഞ് അദ്ദേഹം ചിരിക്കും’ എന്ന്.
രജിനികാന്തിനോട് മണി ഫോണില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്തൊക്കയോ പറയും എന്നാല്‍ മണിയുടെ സൈഡില്‍ നിന്ന് ഒരു ചിരി മാത്രമേ ഉണ്ടാകു. ഇരുവരും തമ്മില്‍ വല്ലാത്തൊരു അടുപ്പമുണ്. ജീവിതം ആസ്വദിക്കുന്ന ആളാണ് മണിരത്‌നം,’ സുഹാസിനി പറയുന്നു.