മമ്മൂട്ടിയുടെ സിനിമയിലെ ജേര്‍ണി വളരെ അതിശയകരമാണെന്ന് പറയുകയാണ് നടി സുഹാസിനി. ചില ഇന്റര്‍നാഷണല്‍ സിനിമകളുടെ പേര് പറഞ്ഞ് അത്തരം സിനിമകള്‍ കിട്ടേണ്ടതാണെന്ന് മമ്മൂട്ടിയോട് പറയാറുണ്ടെന്നും നടി പറയുന്നു.
മമ്മൂട്ടിയുടെ സിനിമയിലെ ജേര്‍ണി വളരെ അതിശയകരമാണെന്ന് പറയുകയാണ് നടി സുഹാസിനി. ചില ഇന്റര്‍നാഷണല്‍ സിനിമകളുടെ പേര് പറഞ്ഞ് അത്തരം സിനിമകള്‍ കിട്ടേണ്ടതാണെന്ന് മമ്മൂട്ടിയോട് പറയാറുണ്ടെന്നും നടി പറയുന്നു.
എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ടെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളൊക്കെ കാണുമ്പോള്‍ മമ്മൂട്ടി സിനിമയെ എന്‍ജോയ് ചെയ്യുകയാണെന്ന് മനസിലാകുമെന്നും സുഹാസിനി പറഞ്ഞു.
‘മമ്മൂക്കയുടെ സിനിമയിലെ ജേര്‍ണി അതിശയകരമാണ്. ദുബായില്‍ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്ന ഒരു കാര്യമുണ്ട്. ചില ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ പേര് പറഞ്ഞിട്ട്, ഇവിടെ അത്തരം സിനിമകള്‍ കിട്ടുന്നില്ലെന്നാണ് പറയാറുള്ളത്. അദ്ദേഹത്തിന് അത്തരം സിനിമകള്‍ കിട്ടേണ്ടതുണ്ടെന്നും ഞാന്‍ പറയാറുണ്ട്.
പക്ഷെ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ട്. മമ്മൂക്കയുടെ ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് പോലെയുള്ള സിനിമകളെക്കെ അങ്ങനെയുള്ളവയാണ്. കണ്ണൂര്‍ സ്‌ക്വാഡൊക്കെ വളരെ മികച്ചതായിരുന്നു. അതൊക്കെ കാണുമ്പോള്‍ മമ്മൂക്ക സിനിമയെ എന്‍ജോയ് ചെയ്യുകയാണെന്ന് നമുക്ക് മനസിലാകും.
അമിതാഭ് ബച്ചന്‍ ചെയ്യുന്നത് പോലെ മമ്മൂക്ക പെര്‍ഫോമന്‍സ് ആസ്വദിക്കുകയാണ്. പക്ഷെ അമിതാഭ് ബച്ചന്‍ ക്യാരക്ടര്‍ റോളുകള്‍ മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ മമ്മൂക്ക മെയിന്‍ റോളാണ് ചെയ്യുന്നത്. അതില്‍ വളരെ അഭിമാനമുണ്ട്,’ സുഹാസിനി പറഞ്ഞു.
Content Highlight: Suhasini Talks About Mammootty’s Movie