ആ സിനിമക്ക് ഡബ്ബ് ചെയ്യാന്‍ ശോഭന ഭയന്നു, എത്ര പറഞ്ഞിട്ടും ചെയ്തില്ല: സുഹാസിനി
Entertainment
ആ സിനിമക്ക് ഡബ്ബ് ചെയ്യാന്‍ ശോഭന ഭയന്നു, എത്ര പറഞ്ഞിട്ടും ചെയ്തില്ല: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 11:39 am

ശോഭനക്ക് വേണ്ടി ദളപതി എന്ന ചിത്രത്തില്‍ ഡബ്ബ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടി സുഹാസിനി. ശോഭനക്ക് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ശോഭന നാട്ടിലില്ലാത്ത അവസ്ഥ വന്നപ്പോഴാണെന്ന് സുഹാസിനി പറയുന്നു. ദളപതി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ്ങിന്റെ സമയം ആയപ്പോള്‍ ശോഭന ഡബ്ബ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞെന്ന് സുഹാസിനി പറഞ്ഞു.

ശോഭനക്ക് ആ സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഭയമായിരുന്നു എന്നും എത്ര കണ്‍വിന്‍സ് ചെയ്യാന്‍ നോക്കിയിട്ടും ശോഭന അതിന് വഴങ്ങിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. വേറെ വഴിയില്ലാതെ മണിരത്‌നം തന്നോട് ഡബ്ബ് ചെയ്യാന്‍ പറഞ്ഞെന്നും അങ്ങനെയാണ് താന്‍ ശോഭനക്ക് വേണ്ടി ദളപതിയില്‍ ഡബ്ബ് ചെയ്തതെന്നും സുഹാസിനി പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനോട് സാംസാരിക്കുകയായിരുന്നു സുഹാസിനി.

‘ശോഭനക്ക് വേണ്ടി ആദ്യം ഒരു സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. അവര്‍ ആ സമയത്ത് മലേഷ്യയില്‍ പോയിരുന്നു. അതുകൊണ്ട് കൃത്യസമയത്ത് ചെയ്ത തീര്‍ക്കാന്‍ വേണ്ടി ശോഭനക്കായി ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് മണിരത്‌നം കണ്ടിട്ടുണ്ടായിരുന്നു.

അങ്ങനെ ദളപതി സിനിമയുടെ സമയം ആയപ്പോള്‍ ഡബ്ബ് ചെയ്യാന്‍ ശോഭന ഭയപ്പെട്ടു. അതുവരെ ഡബ്ബ് ചെയ്തതില്‍ ശോഭന പറ്റില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയത് ആ സിനിമയാണെന്ന് തോന്നുന്നു. ശോഭനയെ കണ്‍വിന്‍സ് ചെയ്യാനൊക്കെ നോക്കി. എന്നാല്‍ എന്തൊക്കെ പറഞ്ഞിട്ടും ചെയ്യില്ല എന്നതില്‍ തന്നെ ശോഭന ഉറച്ചുനിന്നു.

അങ്ങനെ വേറെ വഴിയില്ലാതെ മണി (മണിരത്‌നം) എന്നോട് ദളപതിയില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞു. അതിന് ശേഷം തിരുടാ തിരുടാ എന്ന സിനിമയിലും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം ഗര്‍ഭിണിയായ സമയത്താണ് ഞാന്‍ ആ ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ വേണ്ടി പോയത്,’ സുഹാസിനി പറയുന്നു.

Content Highlight: Suhasini talks about dubbing for  Shobana for thalapathi movie