മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ സുഹാസിനി വിവാഹം ചെയ്തത് സംവിധായകന്‍ മണിരത്‌നത്തെയാണ്.
മണിരത്‌നം സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. എന്നാല്‍ യഥാര്‍ത്ഥ തഗ് മണിരത്‌നമാണെന്ന് പറയുകയാണ് സുഹാസിനി. ഷൂട്ടിങ്ങ് സെറ്റില്‍ അദ്ദേഹം ഒരു വില്ലനാണെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവരോടും തനിക്ക് സഹതാപമാണെന്നും നടി പറയുന്നു.
ഈ യൂണിവേഴ്‌സില്‍ പോലും ഇല്ലാത്ത കാര്യമാണ് മണിരത്‌നം തന്റെ സിനിമയിലൂടെ തേടുന്നതെന്നും അതില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ ഫോളോ ചെയ്യേണ്ടി വരുമെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഷൂട്ടിങ്ങ് സെറ്റില്‍ അദ്ദേഹം ഒരു വില്ലനാണ്. മണിരത്‌നത്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവരോടും എനിക്ക് സിംപതിയാണ്. ആര്‍ട്ടിസ്റ്റ് മുതല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടുള്ള ആളുകളോടൊക്കെ ആ സിംപതിയുണ്ട്. ക്യാമറമാന്‍ ആയാലും ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവരോടും എനിക്ക് സിംപതിയാണ് (ചിരി).
അവിടെ എവിടെയും ഇല്ലാത്ത കാര്യങ്ങളാണ് മണിരത്‌നം എന്ന ഡയറക്ടര്‍ കണ്ടെത്താന്‍ നോക്കുന്നത്. ഈ യൂണിവേഴ്‌സില്‍ പോലും ഇല്ലാത്ത കാര്യമാണ് അദ്ദേഹം തന്റെ സിനിമയിലൂടെ തേടുന്നത്.
ആ തേടലില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ ഫോളോ ചെയ്യേണ്ടി വരും. അതുകൊണ്ട് അദ്ദേഹമാണ് യഥാര്‍ത്ഥ തഗ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തഗ് ലൈഫിലെ യഥാര്‍ത്ഥ തഗ് മണിരത്‌നം എന്ന സംവിധായകനാണ്,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini says Maniratnam is a villain on film sets