| Monday, 18th October 2021, 4:52 pm

എന്തുകൊണ്ട് അന്ന ബെന്‍ മികച്ച നടിയായി; തുറന്ന് പറഞ്ഞ് സുഹാസിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ് ജൂറി തെരഞ്ഞെടുത്തത്.

എന്തുകൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമാക്കുകയാണ് ജൂറി ചെയര്‍പേഴ്‌സണായ സുഹാസിനി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.

അന്ന ബെന്‍ വെര്‍സറ്റൈലായിരുന്നുവെന്നും ആ സിനിമയിലെ കഥാപാത്രം വ്യത്യസ്തത നിറഞ്ഞതായിരുന്നുവെന്നുമാണ് സുഹാസിനി പറയുന്നത്.

‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം.

എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത്,’ സുഹാസിനി പറയുന്നു.

അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നിത്യ മാമനാണ് മികച്ച ഗായിക.

മികച്ച സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജിയോ ബേബിയ്ക്കാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍).

സീ യൂ സൂണിലെ എഡിറ്റിംഗിന് മഹേഷ് നാരായണനും പുരസ്‌കാരമുണ്ട്. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) .

മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. ഷോബി തിലകനും റിയാ സൈറയുമാണ് മികച്ച ഡബ്ബിംഗിനുള്ള പുരസ്‌കാരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suhasini explains why Anna Ben was awarded as best actress

We use cookies to give you the best possible experience. Learn more