അച്ഛന്റേയും അമ്മയുടേയും പാതി പിന്‍തുടരുന്നത് സിനിമാലോകത്ത് പതിവാണ്. ആ പാതയിലൂടെ എത്തിയവരാണ് ഇന്നത്തെ മിക്ക താരങ്ങളും. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തിലേക്ക് എത്തിയവരുടെ ഗണത്തില്‍ ഇതാ ഒരാള്‍ കൂടി.
ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന അഭിനയ രംഗത്തേക്ക് ആദ്യ ചുവട് വച്ചിരിക്കുകയാണ്. തന്റെ സ്‌കൂളിലെ നാടകത്തില്‍ സിന്‍ഡ്രലയായി വേഷമിട്ടാണ് സുഹാന അച്ഛന്റെ പാതയിലേക്ക് ചുവടെടുത്ത് വച്ചത്.
സിന്‍ഡ്രലയുടെ ക്ലാസിക് കഥയുടെ ഹാസ്യ പതിപ്പിലാണ് സുഹാന സിന്‍ഡ്രലയായി വേഷമിട്ടത്. പച്ച ഉടുപ്പണിഞ്ഞ് വേദിയിലെത്തി തന്റെ അഭിനയം കൊണ്ടും ഹാസ്യം അവതരിപ്പിക്കുന്നതിലെ അസാമാന്യ മികവു കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട് സുഹാന.
അഭിനയത്തിന്റെ കാര്യത്തില്‍ ഷാരൂഖിന് എന്തായാലും മകള്‍ പേരുദോഷം വരുത്തി വയ്ക്കില്ലെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. മകള്‍ക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ഇതോടെ ബോളിവുഡ് സുഹാനയുടെ വെളളിത്തിരയിലേക്കുള്ള വരവിനുളള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്.
https://www.youtube.com/watch?v=60vP79rp2Dw