തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കവിയും പരിസ്ഥിതി പ്രവര്‍ത്തയുമായ സുഗതകുമാരിയുടെ നില ഗുരുതാരവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് സുഗതകുമാരി.
വെന്റിലേറ്ററിന്റെ സഹായത്തിലാണ് ശ്വസനപ്രക്രിയ നടത്തുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ശരീരം മരുന്നുകളോട് ആവശ്യമായ രീതിയിലുള്ള പ്രതികരണം നടത്തുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുഗതകുമാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സമയത്ത് തന്നെ ബ്രോങ്കോ ന്യൂമോണിയ ബാധിച്ചിരുന്ന സുഗതകുമാരിക്ക് ഗുരുതരമായ ശ്വാസതടസ്സം നേരിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക