| Saturday, 1st July 2017, 11:06 am

വഴിതെറ്റിയ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി എന്റെ ജീവിതം പാഴായി; അമ്മമാരുടെ ഒരുകണ്ണ് പെണ്‍കുട്ടികളിലുണ്ടാവണം: സുഗതകുമാരിയുടെ സ്റ്റഡി ക്ലാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. ബോധപൗര്‍ണമിയിലെ അമ്മ അറിയാന്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

“തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണ്. വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.” എന്നാണ് സുഗതകുമാരിയുടെ പരാമര്‍ശം.


Must Read: ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തുവന്നു പറഞ്ഞു, കോളജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂവെന്ന്. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്തുദിവസം കഴിഞ്ഞ ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത്‌റൂമിലേക്കു പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞുവന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി. സുഖലോലുപതയില്‍പെട്ട് പെണ്‍കുട്ടികള്‍ അതിനൊപ്പം നീന്തുകയാണെന്നും സുഗതകുമാരി പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന പുരുഷന്‍ കുടുംബത്തിലോ അയല്‍പക്കത്തോ ഉണ്ടെങ്കില്‍ അമ്മമാരുടെ കണ്ണ് പെണ്‍കുട്ടികളിലുണ്ടാവണമെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more