ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ 45 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സുഫ്‌ന ജാസ്മിന്‍ പി.എസിനാണ് സ്വര്‍ണം ലഭിച്ചത്. നേരത്തെ സര്‍വകലാശാല തലത്തില്‍ ദേശീയ തലത്തില്‍ റെക്കോഡുകള്‍ക്ക് ഉടമയാണ് തൃശൂര്‍ മേലുപാടം സ്വദേശി സുഫ്‌ന.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായ ഭാര പരിശോധനയില്‍ 150 ഗ്രാം കൂടുതലാണെന്ന് കണ്ടതോടം തന്റെ മുടി മുറിച്ചാണ് സുഫ്‌ന ഭാരം ക്രമപ്പെടുത്തി മത്സരിക്കാന്‍ യോഗ്യത നേടിയത്. ദേശീയ ഗെയിംസിലെ രണ്ടാം ദിനം കേരളത്തിന്റെ പ്രതീക്ഷ കാത്തുകൊണ്ട് സ്വര്‍ണം നേടാന്‍ സുഫ്‌നയ്ക്ക് സാധിച്ചു.
മാത്രമല്ല വനിതവിഭാഗം ബീച്ച് ഹാന്‍ഡ് ബോളില്‍ അസമിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയിരിക്കുകയാണ് കേരളം. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 5-3നാണ് കേരളം അസമിനെ പരാജയപ്പെടുത്തിയത്. കേരളത്തിന്റെ പുരുഷവിഭാഗം റെഡ്ബി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. വനിതാ വിഭാഗം നീന്തലിലെ റിലേയില്‍ കേരള ടീം ഫൈനലില്‍ എത്തിയിട്ടുണ്ട്.