| Saturday, 10th September 2022, 3:19 pm

കുറ്റിച്ചിറയില്‍ സൂഫി സംഗീതവും തളിയില്‍ കര്‍ണാടിക് വോക്കലും; കോഴിക്കോട് ജില്ലയിലെ ഓണാഘോഷത്തില്‍ ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയുടെ ഓണോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10ന് ജില്ലയിലെ വിവിധ വേദികളില്‍ കലാ, കായിക, സംഗീത, നാടക പരിപാടികള്‍ അരങ്ങേറുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍. റെഡ്ഡി അറിയിച്ചു.

പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് 6.30ന് ശ്രീകാന്തും അശ്വതിയും ചേര്‍ന്നൊരുക്കുന്ന ക്ലാസിക്കല്‍ ഡാന്‍സും, 7.30 ന് നാദിര്‍ഷയും സംഘവും ഒരുക്കുന്ന മ്യൂസിക്- ഡാന്‍സ്- കോമഡി ഷോ എന്നിവയുണ്ടാവും. മാനാഞ്ചിറയിലെ വേദിയില്‍ 6.30 മുതല്‍ ഇപ്റ്റ് നാട്ടുതുടി കൃഷ്ണദാസ് വല്ലപ്പണി അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, കൊടുവള്ളി അനുഷ്ഠാന കലാകേന്ദ്രം കെ.കെ. ഗോപാലന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചുരുളി തെയ്യം, ചാമുണ്ടി തെയ്യം, ചെണ്ടമേളം എന്നിവയും നടക്കും. ടൗണ്‍ഹാളില്‍ ഏഴ് മണിക്ക് ‘മക്കള്‍ക്ക്’ എന്ന നാടകം അരങ്ങേറുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വൈകിട്ട് 6.30ന് ഭട്ട് റോഡിലെ വേദിയില്‍ ദേവാനന്ദ്, നയന്‍ ജെ ഷാ, ഗോപികാ മേനോന്‍ തുടങ്ങിയവരുടെ ഗാനോത്സവവും കുറ്റിച്ചിറയില്‍ ആറ് മണിക്ക് സൂഫി സംഗീതവും നടക്കും.

ബേപ്പൂരിലെ വേദിയില്‍ വൈകിട്ട് 6.30ന് ചിത്ര അയ്യരും അന്‍വര്‍ സാദത്തും ഒരുക്കുന്ന ഗാനനിശ, തളിയില്‍ വൈകിട്ട് ആറു മണിക്ക് പത്മഭൂഷണ്‍ സുധ രഘുനാഥന്റെ കര്‍ണാടിക് വോക്കല്‍ എന്നിവയും നടക്കും. മാനാഞ്ചിറയില്‍ വൈകുന്നേരം മൂന്നു മണിക്ക് അമ്പെയ്ത്ത്, വൈകീട്ട് നാലിന് എറോബിക്‌സ്, 4.30 ന് മ്യൂസിക്കല്‍ ചെയര്‍ മത്സരങ്ങള്‍ എന്നിവയും നടക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

CONTENT HIGHLIGHTS:  Sufi music in Kutchira and Karnatic vocals in Thali; Onam celebration in Kozhikode district today

Latest Stories

We use cookies to give you the best possible experience. Learn more