| Thursday, 6th November 2014, 8:18 pm

ഇനി പേഴ്‌സില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്ന പ്രത്യേകതരം പേഴ്‌സ് പുറത്തിറങ്ങി. ആഡംബര തുകല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സഫിയാനോ ലതര്‍ ആണ് ഈ പേഴ്‌സ് പുറത്തിറക്കുന്നത് 74.99 ബ്രിട്ടിഷ് പൗണ്ട് ആണ് ഇതിന് വില അതായത് 7300 രൂപക്ക് മുകളില്‍.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി ചാര്‍ജ്ജിങ് സംവിധാനവും ബാറ്ററിയും ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. നമ്മള്‍ എന്തായാലും നമ്മുടെ പേഴ്‌സ് എടുക്കാന്‍ മറക്കില്ലല്ലോ അപ്പോള്‍ അത്യാവശ്യഘട്ടങ്ങലിള്‍ ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്നാല്‍ ബുദ്ധിമുട്ടേണ്ടി വരില്ല എന്നതാണ് ഇതിന്റെ ഒരു ഗുണം.

ഫോണ്‍ ചാര്‍ജ്ജ് തീരുന്നത് ഏവരുടെയും പ്രശ്‌നമാണ്. വാങ്ങാനുള്ള ചിലവ് സാധാരണക്കാര്‍ക്ക് അല്പം പ്രയാസമാണെങ്കിലും ഏവര്‍ക്കും ഇത് ഉപയോഗപ്രദമാണ്.

നിലവില്‍ ഇത് പുരുഷന്‍മാര്‍ക്ക് മാത്രമെ ലഭ്യമായുള്ളു എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള മോഡലും ഉടന്‍ പുറത്തിറങ്ങും.

We use cookies to give you the best possible experience. Learn more