മമ്മൂട്ടിയും ജ്യോതികയും സുധി കോഴിക്കോടും തുല്യ പ്രാധാന്യത്തോടെ അഭിനയിച്ച ചിത്രമാണ് കാതൽ ദി കോർ. സമകാലിക പ്രസക്തമായ ഒരു വിഷയം തുറന്നു പറയുകയാണ് ജിയോ ബേബി എന്ന സംവിധായകൻ കാതലിലൂടെ ചെയ്തത്.
ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് വിപ്ലവകരമായ തീരുമാനമാണെന്ന് സുധി ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു സൗത്ത് ഇന്ത്യന്‍ സ്റ്റാറും ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാവില്ലെന്ന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ തന്നോട് പറഞ്ഞെന്നും സുധി പറഞ്ഞു.
‘മമ്മൂട്ടിയുടേത് ഒരു വിപ്ലവകരമായ തീരുമാനം തന്നെയാണ്. ഒരു സൗത്ത് ഇന്ത്യന്‍ സ്റ്റാറും ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാവില്ലെന്ന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു. മമ്മൂക്ക ആയതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു സ്വീകാര്യത ലഭിച്ചത്.
മമ്മൂട്ടിയുടെ പടമാണെന്ന് പറയുമ്പോള്‍ ആളുകള്‍ തിയേറ്ററില്‍ വരും. എന്താണ് അദ്ദേഹം ചെയ്തത് എന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷ കാണും. പിന്നെ എല്ലാ കാര്യങ്ങളും എക്‌സ്പ്ലിസിറ്റായി പറയാതെ അതിന് മുകളില്‍ കൊണ്ടുപോകാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും സിനിമ കാണണമെങ്കില്‍ ഒരു ഇനീഷ്യല്‍ പുള്ളിങ് ഉണ്ടാകണം. അതിന് മമ്മൂക്കയും ജ്യോതിക മാഡവും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം തീര്‍ച്ചയായും ഉപകരിച്ചിട്ടുണ്ട്.
അത്തരത്തില്‍ ഒരുപാട് ഘടകങ്ങളുണ്ട്. അവരുടെ ആ താരമൂല്യം കൊണ്ട് തന്നെയാണ് സിനിമ ഈ രീതിയില്‍ എത്തിയത്. പിന്നെ തീര്‍ച്ചയായും ജിയോ ബേബിയുടെ സിനിമ എന്നത് ഒരു ഘടകം തന്നെയാണ്. കാരണം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഉണ്ടാക്കിയ ഒരു മാറ്റമുണ്ടല്ലോ.
മമ്മൂക്കയുടെ താരമൂല്യവും ഒപ്പം മമ്മൂട്ടി എന്ന നടന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംക്ഷയും ആളുകള്‍ക്ക് ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം കുറച്ചുകാലമായി ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളൊക്കെ ഏത് ലെവലില്‍ ഉള്ളതാണെന്ന് നമ്മള്‍ കാണുന്നുണ്ടല്ലോ, ഓരോ സിനിമയിലും ഓരോ മാജിക് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. മമ്മൂക്ക ചെയ്‌തൊരു വിപ്ലവം തന്നെയാണ് കാതല്‍,’ സുധി പറഞ്ഞു.
സുധി കോഴിക്കോടുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
മമ്മൂക്ക, ജിയോ, നന്ദി, തങ്കനെ വിശ്വസിച്ചേല്‍പ്പിച്ചതിന്
Content Highlight: Sudhi says that acting in the movie Kathal was a revolutionary decision by Mammootty