സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തുറന്നു പറയുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സുധി കോഴിക്കോടും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. 43 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാതൽ എന്ന ചിത്രമാണ് സുധി എന്ന നടന്റെ തലവര മാറ്റിയത്. ചിത്രത്തിലെ തങ്കൻ എന്ന കഥാപാത്രം പ്രേഷകരയുടെ മനസ്സിൽ ഒരിടം നേടിയിട്ടുണ്ട്.
സുധി മമ്മൂട്ടിയോട് അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആ ഫോട്ടോ താൻ ചോദിച്ചു വാങ്ങിച്ചതാണെന്ന് സുധി ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിയുടെ അടുത്ത് അത് ചോദിക്കാനുള്ള ധൈര്യം കിട്ടിയത് അതുവരെയുള്ള സീനിൽ അദ്ദേഹം സന്തോഷവാനാണെന്ന് അറിഞ്ഞതുകൊണ്ടാണെന്ന് സുധി കോഴിക്കോട് പറഞ്ഞത്. മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഫോട്ടോ മാത്രം പോരാ തലയിൽ വെച്ച് അനുഗ്രഹിക്കണമെന്ന് പറഞ്ഞെന്ന് സുധി പറയുന്നുണ്ട്.കൂട്ടിച്ചേർത്തു.
‘ആ അനുഗ്രഹം ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. അങ്ങനെയുള്ള കാര്യമൊന്നും ഇഷ്ടമില്ലെങ്കില്‍ ‘താന്‍ പോടോ’ എന്ന് പറയും. മമ്മൂക്കയുടെ അടുത്തെത്തി അങ്ങനെ ചോദിക്കാനുള്ള ധൈര്യം കിട്ടിയത് കാതലിലെ അതുവരെയുള്ള എല്ലാ സീനിലും മമ്മൂക്ക ഹാപ്പിയാണ് എന്ന് അറിഞ്ഞതുകൊണ്ടാണ്. അങ്ങനെയാണ് ധൈര്യം വന്നത്. അല്ലെങ്കില്‍ ഞാന്‍ ചോദിക്കില്ല.
എല്ലാവരും അടുത്ത് ചെന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞാനും അടുത്തു ചെന്നു. ഫോട്ടോ എടുത്തു. എനിക്ക് ഇത് പോരെന്ന് ഞാന്‍ പറഞ്ഞു. തനിക്ക് എന്താണോ വേണ്ടത് എന്ന് ചോദിച്ചു. ഈ കൈ ഒന്ന് എടുത്ത് എന്റെ തലയില്‍ വെക്കാമോ എന്ന് ചോദിച്ച് ഞാന്‍ ആ കൈ പിടിച്ചു, അതിനെന്താ എന്ന് ചോദിച്ച് മമ്മൂക്ക കൈ തലയില്‍ വെക്കുന്നു, ചിരിക്കുന്നു. കൃത്യസമയത്ത് അവര്‍ അത് ക്യാമറയില്‍ പകര്‍ത്തി. ഞാന്‍ ചോദിച്ചുവാങ്ങിയ അനുഗ്രഹമാണ്. അത് എന്നും ഉണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ,’ സുധി കോഴിക്കോട് പറഞ്ഞു.
സുധി കോഴിക്കോടുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
മമ്മൂക്ക, ജിയോ, നന്ദി, തങ്കനെ വിശ്വസിച്ചേല്‍പ്പിച്ചതിന്
Content Highlight: Sudhi kozhikode about the blessing photo with mammootty