2022 ല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വം. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ സുദേവ് നായരും അവതരിപ്പിക്കുന്നുണ്ട്.
‘രാജന്‍’ എന്ന സുദേവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിനിമയില്‍ ട്വിസ്റ്റ് കൊണ്ടുവരുന്ന കഥാപാത്രമാണ് തന്റേതെന്ന് സുദേവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ വിനോദ വിഭാഗമായ ഇ ടൈംസിനോടായിരുന്നു സുദേവിന്റ പ്രതികരണം.
‘അമല്‍ നീരദിന്റെ സിനിമകളില്‍ സാധാരണ കാണുന്നത് പോലെയുള്ള സ്‌റ്റൈലിഷ് ആയിട്ടുള്ള ക്യാരക്ടര്‍ ആണ് എന്റേതും. രാജന്‍ എന്ന ആ കഥാപാത്രമാണ് ഭീഷ്മപര്‍വത്തില്‍ ട്വിസ്റ്റ് കൊണ്ടുവരുന്നത്. പക്ഷേ ആ കഥാപാത്രം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. രാജന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്,’ സുദേവ് പറഞ്ഞു.
‘എന്റെ രംഗങ്ങളില്‍ ഭൂരിഭാഗവും മമ്മൂട്ടിയോടൊപ്പമാണ്. അദ്ദേഹത്തോടൊപ്പം ലഞ്ച് കഴിക്കുന്നത് എനിക്കൊരു പ്രിവിലേജാണ്,’ സുദേവ് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിക്കൊപ്പം സി.ബി.ഐ സീരിസിലും സുദേവ് എത്തുന്നുണ്ട്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുദേവ് സി.ബി.ഐയില്‍ എത്തുന്നത്. സുദേവ് ആദ്യമായി പൊലീസ് വേഷത്തിലഭിനയിക്കുന്ന ചിത്രം കൂടിയാണ് സി.ബി.ഐ 5.
മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററിലും സുദേവ് അഭിനയിക്കുന്നുണ്ട്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ വില്ലന്‍ വേഷത്തിലാണ് സുദേവ് എത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: sudhev nair about his character in bheeshmaparvam