മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ചത് മോഹന്‍ജി എന്ന കൊലയാളി പ്രചാരകനെ: സുധീഷ് മിന്നി
Daily News
മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ചത് മോഹന്‍ജി എന്ന കൊലയാളി പ്രചാരകനെ: സുധീഷ് മിന്നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th October 2016, 3:29 pm

എസ്.എഫ്.ഐ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.വി സുധീഷ്, കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട മോഹനന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ മോഹന്‍ജിയാണെന്നും സുധീഷ് ആരോപിക്കുന്നു.


കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.എസ്.എസ് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മോഹന്‍ജി എന്നു വിളിക്കുന്ന കൊലയാളി പ്രചാരകനാണെന്നാരോപിച്ച് മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എസ്.എഫ്.ഐ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.വി സുധീഷ്, കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട മോഹനന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ മോഹന്‍ജിയാണെന്നും സുധീഷ് ആരോപിക്കുന്നു.
മോഹന്‍ജി എന്ന പേര് സ്വയംസേവകര്‍ക്ക് ആവേശമാണ്. രവത ചന്ദ്രശേഖരന്‍ എന്ന ഡി.വൈ.എസ്.പിയെ പൊതു നിരത്തില്‍ പരസ്യമായി അടിച്ചവശനാക്കിയതോടെ ആ പേര് ധീരതയുടെ പര്യായമായി ഓരോ സ്വയം സേവകനും. മാറ്റിയിരുന്നെന്നും സുധീഷ് കുറിക്കുന്നു.


Also Read: ‘കണ്ണൂരില്‍ മുഖ്യനും കൂട്ടരും കൊന്നൊടുക്കിയവരുടെ ലിസ്റ്റ് ഇതാ’ വാട്‌സ് ആപ്പ് പോസ്റ്റിട്ട പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍


ഇയാളുടെ സ്വദേശം വയനാട്ടാണെങ്കിലും സംഘ പ്രവര്‍ത്തനത്തിനായി ആദ്യം നിയോഗിച്ചത് കണ്ണൂര്‍ ജില്ലയിലും കൂത്തുപറമ്പ് താലൂക്ക് പ്രചാരകനായിട്ടുമായിരുന്നു. സംഘത്തിന്റെ ശാരീരിക് പദ്ധതി വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കാന്‍ കഴിയുന്ന അപൂര്‍വ്വ ശാരീരിക ക്ഷമത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സുധീഷ് പറഞ്ഞു.

അറപ്പില്ലാതെ ആളുകളെ കൊല്ലാന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചും ബുദ്ധി ഉപദേശിച്ചും വളര്‍ന്ന മോഹന്‍ജിയുടെ ബുദ്ധിയില്‍ ഉദിച്ച കൊലപാതകമായിരുന്നു കെ.വി സുധീഷിന്റേതെന്നും സുധീഷ് മിന്നി ആരോപിച്ചു. പിന്നീട് പ്രമോഷന്‍ ലഭിച്ച് നാഗ്പൂരിലെ ആസ്ഥാനത്തെ പ്രധാന കായിക പരിശീലകനായി മോഹന്‍ജി മാറിയെന്നും സുധീഷ് മിന്നി പറയുന്നു.


Also Read: വിദ്വേഷ പ്രസംഗം; കെ.പി ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി


ഈ സുപ്രധാന മാറ്റത്തെ തുടര്‍ന്നാണ് സഖാവ് മാമന്‍ വാസുവിനെ കൊലപ്പെടുത്താനുള്ള തന്ത്രം മെനയുന്നത്. ജീപ്പ് സ്റ്റാര്‍ട്ടാവുന്നില്ല, തളളിത്തരണം എന്നാവശ്യപ്പെട്ട് വന്നവര്‍ തന്റെ കൊലയാളികള്‍ ആണെന്നറിയാതെ സഖാവ് മാമന്‍ വാസു കൊലയാളികളുടെ വാള്‍ത്തലപ്പില്‍ ധീര രക്തസാക്ഷിത്വം വഹിച്ചതിന്റെ പ്രധാന ആസൂത്രകന്‍ മോഹന്‍ജി ആണെന്ന് പുറം ലോകമറിഞ്ഞത് പോലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു വെന്ന് സുധീഷ് പറയുന്നു.

മാമന്‍ വാസു വധക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം മൂന്ന് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന മോഹന്‍ജിയുടെ ആസുത്രണത്തിലാണ് കണ്ണൂരില്‍ പുതിയ ആക്രമങ്ങള്‍ അരങ്ങേറുന്നതെന്നും സുധീഷ് മിന്നി ആരോപിച്ചുന്നു.


Also Read: മതവിദ്വേഷം പ്രചരിപ്പിച്ച ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കൊലപാതകശ്രമത്തിന് കേസും


 

ഇന്ത്യയില്‍ കമ്മ്യൂണിസം തകര്‍ന്നടിയുന്നു എന്ന് നോമ്പ് നോറ്റ് മനപായസ്സമുണ്ണുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി അധികാരത്തിലേറിയ പിണറായി സര്‍ക്കാറിനെ മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി പടര്‍ത്തി പുറത്താക്കാനുള്ള കുബുദ്ധിയുടെ ഭാഗമാണ് ആക്രമങ്ങളെന്നും സുധീഷ് മിന്നി ആരോപിക്കുന്നു.