|

സുധീരന് വെള്ളക്കരത്തില്‍ അഭിപ്രായം പറയാമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ummen-chandi01 []തിരുവനന്തപുരം: സുധീരന് വെള്ളക്കരത്തില്‍ അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് മുഖ്യമന്ത്രി. താന്‍ കെ.പി.സി.സി ഓഫീസില്‍ പോയത് സംഘടനാ കാര്യങ്ങള്‍ പറായാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളക്കരം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയില്‍ സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.  പ്രതിപക്ഷം ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കര വര്‍ദ്ധനവ് ഇളവ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും ആഡംബര വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

20, 000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവരെ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവരെയാണ് വെള്ളക്കര വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനയില്‍ തീരുമാനമായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.