പെണ്ണുങ്ങള്‍ ഒരുങ്ങിനടക്കുന്നത് ആണുങ്ങളെ കാണിക്കാനാണെന്ന് നടന്‍ സുധീര്‍ സുകുമാരന്‍. ഒരു പെണ്ണ് ഒരുങ്ങിനടക്കുന്നത് മറ്റൊരു പെണ്ണിന് ഇഷ്ടമല്ലെന്നും എന്നാല്‍ ആണുങ്ങള്‍ അത് ആസ്വദിക്കുമെന്നും സുധീര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുധീറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. അഭിമുഖത്തിനെത്തിയ അവതാരകയോടും സുധീര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
‘കുട്ടി നല്ല ഡ്രസ് ഇട്ടുകൊണ്ട് പോയാല്‍ ഞാന്‍ വായ്‌നോക്കും. വായ്‌നോക്കുന്നത് എന്റെ ഹോബിയാണ്. നിങ്ങള്‍ എന്തിനാണ് നന്നായി ഡ്രസ് ചെയ്യുന്നത്? നിങ്ങള്‍ എന്തിനാണ് ലിപ്സ്റ്റിക് ഇടുന്നത്. നിങ്ങള്‍ക്ക് പര്‍ദ ഇട്ടുനടന്നാല്‍ പോരേ. പെണ്ണുങ്ങള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനാണ്. (അവതാരക അല്ല എന്ന് പറയുന്നു) ആണ് ചക്കരേ. നീ ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് നിന്നോട് അസൂയ തോന്നും അവളെന്നെക്കാളും ഒരുങ്ങിയല്ലോ എന്ന് വിചാരിക്കും. കൊള്ളാം കേട്ടോ, നന്നായി എന്ന് പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്.
രണ്ട് മല എന്നൊരു പഴഞ്ചൊല്ലുണ്ട്, അത് പറയുന്നില്ല ഇവിടെ, പക്ഷേ അത് മാത്രം പറഞ്ഞാല്‍ മതി. ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല, പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്‌നോക്കികള്‍ അത് നോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല. അങ്ങനെ നോക്കുമ്പോള്‍ ആളുകള്‍ പറയുന്നത് ആ സുധീര്‍ എന്തൊരു വായ്‌നോക്കിയാണെന്നാണ്.
ഒരിക്കല്‍ ഇന്നയാളെ വളക്കാന്‍ നോക്കിയോ എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. പിന്നെ, വളക്കാന്‍ നോക്കി, നമ്പര്‍ ചോദിച്ചു, തന്നില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന് അയാള്‍ പറഞ്ഞു. അമ്മ സത്യമായിട്ടും ഇല്ല എന്ന് ഞാന്‍ പറഞ്ഞു. മറ്റുള്ളവരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനായിട്ടും എന്നെ താഴ്ത്തിക്കെട്ടാനായിട്ടും ഇത് ക്രിയേറ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു സുഖമുണ്ട്.
പെണ്ണുങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആണുങ്ങള്‍ക്ക് നോക്കാന്‍ വേണ്ടിയല്ലേ. കേറിപിടിച്ചൊന്നുമില്ലല്ലോ. റേപ്പ് അറ്റംപ്റ്റ് ഒന്നുമല്ലല്ലോ. ഞാന്‍ ഇതൊക്കെ എത്ര പേരോട് പറയുന്നുണ്ട്. പക്ഷേ ഇതൊന്നും ആരും മനസിലാക്കുന്നില്ല. ഞാന്‍ വായ്‌നോക്കിയെന്നിരിക്കും, എന്നെ തെറ്റിദ്ധരിക്കരുത്,’ സുധീര്‍ പറഞ്ഞു.
Content Highlight: sudheer sukumaran anti women remarks in interview