തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും നോക്കുകൂലി വിവാദം. നടന്‍ സുധീര്‍ കരമനയാണ് നോക്കുകൂലി സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്.
സുധീറിന്റെ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി സാധനങ്ങള്‍ എത്തിച്ചപ്പോഴായിരുന്നു നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകള്‍ വന്നതെന്നാണ് സൂധീറിന്റെ ആരോപണം. പുതിയ വീടിന്റെ തറയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ഗ്രാനൈറ്റ് കൊണ്ടു വന്നപ്പോഴായിരുന്നു മൂന്ന് യൂണിയനുകളും നോക്ക് കൂലി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഒരു ലക്ഷം രൂപയായിരുന്നു നോക്ക് കൂലി ആവശ്യപ്പെട്ടതെന്ന് വീട് പണി ഏറ്റെടുത്ത് കരാറുകാരന്‍ പറഞ്ഞു.പിന്നീട് 25000 രൂപ നല്‍കിയെന്നും എന്നാല്‍ ഗ്രാനൈറ്റ് ഇറക്കാന്‍ യൂണിയന്‍കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിന് 16000 രൂപ അധിക തുക നല്‍കി സാധനം ഇറക്കുകയായിരുന്നു.
DoolNews Video