| Monday, 2nd April 2018, 8:58 am

നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തിരിച്ച് നല്‍കും; തൊഴിലാളികളെ യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നടപടിയുമായി തൊഴിലാളി യൂണിയനുകള്‍. സുധീറിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നല്‍കാനും തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി സി.ഐ.ടി.യു 14 തൊഴിലാളികളെയും കോണ്‍ഗ്രസ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി എഴ് തൊഴിലാളികളെയും സസ്‌പെന്‍ഡ് ചെയ്തു. അരിശുംമൂട് യൂണിറ്റിലെ തൊഴിലാളികളെ ആണ് പുറത്താക്കിയത്.

നടന്‍ സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. സി.ഐ.ടിയുവിന്റെ 14 തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തു.


Also read ക്രൈസ്തവ ദേവാലയത്തിന് നേരെയുള്ള അക്രമം: സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി


സുധീറിന്റെ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി സാധനങ്ങള്‍ എത്തിച്ചപ്പോഴായിരുന്നു നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകള്‍ എത്തിയത്. 25,000 രൂപ നോക്കുകൂലി വാങ്ങിയത്.ഒരു ലക്ഷം രൂപയായിരുന്നു നോക്ക് കൂലി ആവശ്യപ്പെട്ടതെന്ന് വീട് പണി ഏറ്റെടുത്ത് കരാറുകാരന്‍ പറഞ്ഞിരുന്നു

പിന്നീട് 25000 രൂപ നല്‍കിയെങ്കിലും ഗ്രാനൈറ്റ് ഇറക്കാന്‍ യൂണിയന്‍കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിന് 16000 രൂപ അധിക തുക നല്‍കി സാധനം ഇറക്കുകയായിരുന്നു.

DoolNews Video
കുടിവെള്ളമില്ലാത്ത തീരദേശം

We use cookies to give you the best possible experience. Learn more